Follow KVARTHA on Google news Follow Us!
ad

ബി ജെ പി നേതാക്കളുടെ വീട്ടില്‍ നിന്നും കള്ളനോട്ട് അടിക്കുന്ന യന്ത്രം പിടികൂടി; ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു

ബി ജെ പി നേതാക്കളുടെ വീട്ടില്‍ നിന്നും കള്ളനോട്ട് അടിക്കുന്ന യന്ത്രം പിടിThrissur, News, Arrest, Brother, Police, Kerala,
തൃശൂര്‍: (www.kvartha.com 22.06.2017) ബി ജെ പി നേതാക്കളുടെ വീട്ടില്‍ നിന്നും കള്ളനോട്ട് അടിക്കുന്ന യന്ത്രം പിടികൂടി. ഇതോടൊപ്പം ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളും പിടിച്ചെടുത്തു.

ബിജെപി കയ് പ്പമംഗലം നിയോജക മണ്ഡലം ഒബിസി മോര്‍ച്ച സെക്രട്ടറി രാജീവ്, ഇയാളുടെ സഹോദരന്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ രാജേഷ് എന്നിവരുടെ വീട്ടില്‍നിന്നുമാണ് കള്ളനോട്ട് അടിക്കാന്‍ ഉപയോഗിക്കുന്നതരത്തിലുള്ള കളര്‍ പ്രിന്റര്‍ പിടികൂടിയത്.

Fake currency notes, printers seized from Kerala BJP leader's house, Thrissur, News, Arrest, Brother, Police, Kerala

സംഭവത്തില്‍ ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ റെയ്ഡ് തുടരുകയാണ്. നേതാക്കളുടെ വീട്ടില്‍ പലിശയ്ക്ക് വന്‍തോതില്‍ പണം നല്‍കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് വ്യാഴാഴ്ച രാവിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തിയത്. 2000, 500, 100 രൂപകളുടെ കള്ളനോട്ടുകളാണ് ഇവിടെ അച്ചടിച്ചിരുന്നത്.

Also Read:

റിയാസ് മൗലവി വധം: പോലീസ് കുറ്റപത്രം തൃപ്തികരമല്ല; ജില്ലാ ജനകീയ നീതി വേദി മേല്‍കോടതിയെ സമീപിക്കും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fake currency notes, printers seized from Kerala BJP leader's house, Thrissur, News, Arrest, Brother, Police, Kerala.