Follow KVARTHA on Google news Follow Us!
ad

റാസ്‌ അൽ ഖൈമയിൽ ടയർ പൊട്ടിത്തെറിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സഹോദരന് ഗുരുതരം

ടയർ പൊട്ടിത്തെറിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്വദേശിയായ 19 കാരനാണ് മരിച്ചത് A young Emirati has died in a horrific accident in Ras Al Khaimah early Thursday morning. The 19-year-old succumbed
റാസ്‌ അൽ ഖൈമ: (www.kvartha.com 23.06.2017) ടയർ പൊട്ടിത്തെറിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്വദേശിയായ 19 കാരനാണ് മരിച്ചത്. ഇയാളുടെ സഹോദരനെ(21) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചു. റാസ്‌ അൽ ഖൈമയിൽ മാർട്ടീസ് റോഡിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം.

യുവാക്കൾ സഞ്ചരിച്ച കാറിന്റെ ടയർ പൊട്ടിയതാണ് അപകട കാരണമെന്ന് റാസ്‌ അൽ ഖൈമ പോലീസ് പറഞ്ഞു. ടയർ പൊട്ടിയതോടെ നിയന്ത്രണം വിട്ട കാർ എതിരെ വന്ന ട്രക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വിവരമറിഞ്ഞെത്തിയ റാസ്‌ അൽ ഖൈമ പോലീസ് രണ്ട് പേരേയും ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും ഒരാൾ വഴി മധ്യേ മരണപ്പെട്ടു.


വാഹനം ഓടിക്കുന്നവർ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് വണ്ടി ഓടിക്കണമെന്ന് റാസ്‌ അൽ ഖൈമ ഡയറക്ടർ ജനറൽ ഓഫ് സെൻട്രൽ ഓപ്പറേഷൻ ഡോക്ടർ മുഹമ്മദ് സഈദ് അൽ ഹുമൈദി പറഞ്ഞു.



Summary: A young Emirati has died in a horrific accident in Ras Al Khaimah early Thursday morning. The 19-year-old succumbed to his fatal injuries. The accident took place on the Martyrs Road in Ras Al Khaimah's Al Daqdaqa area