Follow KVARTHA on Google news Follow Us!
ad

പാലക്കാട് - ഊട്ടി ബസ് സര്‍വീസ് നിര്‍ത്തിയിട്ട് 18 വര്‍ഷം, ലാഭകരമായ ഈ റൂട്ടില്‍ കെ എസ് ആര്‍ ടി സി സര്‍വീസ് വേണമെന്ന് ആവശ്യം

ജില്ലാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളില്ല. 18 വര്‍ഷം മുമ്പ് നടന്ന അപകടത്തെത്തുടര്‍ന്ന് ആകെയുണ്ടായിരുന്ന Palakkad, Kerala, News, KSRTC, bus, Demand for Palakkad -Ootty bus service
പാലക്കാട്: (www.kvartha.com 23.06.2017) ജില്ലാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളില്ല. 18 വര്‍ഷം മുമ്പ് നടന്ന അപകടത്തെത്തുടര്‍ന്ന് ആകെയുണ്ടായിരുന്ന ഒരു സര്‍വീസ് നിര്‍ത്തലാക്കിയിരുന്നു. പിന്നീട് ഈ ഭാഗത്തേക്ക് കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തിയിട്ടില്ല. നിലവില്‍ തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ നാല് സര്‍വീസുകളൊഴിച്ചാല്‍ ഊട്ടിയിലേക്ക് മറ്റ് സര്‍വീസുകളില്ല.

7.30, 8.30, 1.30 പിന്നീട് 3.30 എന്നീ സമയങ്ങളിലാണ് തമിഴ്നാട് ബസ് സര്‍വീസ് നടത്തുന്നത്. അവധിക്കാലത്ത് ഊട്ടിബസുകള്‍ നിറഞ്ഞാണ് സര്‍വീസ് നടത്തുന്നത്. ഇതിന്റെ ഗുണമൊന്നും സംസ്ഥാനസര്‍ക്കാരിന്റെ സര്‍വീസുകള്‍ക്ക് ലഭിക്കുന്നില്ല. 300-ല്‍ അധികം കിലോമീറ്റര്‍ ദൂരമുള്ള സ്ഥലങ്ങളിലേക്ക് ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും 140 കിലോമീറ്റര്‍മാത്രം ദൂരമുള്ള ഊട്ടിയിലേക്ക് ലാഭകരമായിട്ടും സര്‍വീസുകളില്ലെന്ന പരാതിയുണ്ട്.

തമിഴ്നാട് സര്‍ക്കാര്‍ ബസുകളുടെ സമയം കഴിഞ്ഞാല്‍ ഊട്ടിയിലേക്ക് പാലക്കാട്ടു നിന്ന് ഉക്കടം-ഗാന്ധിപുരം എത്തിയാണ് തുടര്‍ന്ന് യാത്ര നടത്തേണ്ടത്. കെഎസ്ആര്‍ടിസികള്‍ മിക്കതും ഉക്കടമെത്തി യാത്ര അവസാനിപ്പിക്കും. തുടര്‍ന്ന്, ഗാന്ധിപുരത്തേക്കും അവിടെ നിന്ന് ഊട്ടി ബസ് ലഭിക്കാന്‍ സായിബാബ കോളനിയിലേക്കും എത്തണം. ഈ സാഹചര്യത്തില്‍ അന്തര്‍സംസ്ഥാന സര്‍വീസ് അനുമതി നേടിയാല്‍ ഒരു സര്‍വീസില്‍ നിന്ന് ദിനം പ്രതി നല്ല വരുമാനമുണ്ടാക്കാമെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Palakkad, Kerala, News, KSRTC, bus, Demand for Palakkad -Ootty bus service