Follow KVARTHA on Google news Follow Us!
ad

താരങ്ങള്‍ ഒറ്റക്കെട്ടെന്ന് അമ്മ; ചോദ്യങ്ങളില്‍ ക്ഷുഭിതരായി മുകേഷും ഗണേഷും, വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയുമടക്കം വന്‍താരനിര

കൊച്ചിയില്‍ പ്രമുഖ യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടു ക്ഷുഭിതരായി Kochi, News, Press meet, Ganesh Kumar, Media, Chief Minister, Kerala,
കൊച്ചി: (www.kvartha.com 29.06.2017) കൊച്ചിയില്‍ പ്രമുഖ യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടു ക്ഷുഭിതരായി പ്രതികരിച്ച് താരസംഘടന 'അമ്മ'യുടെ ഭാരവാഹികള്‍. കൊച്ചിയില്‍ വാര്‍ഷിക പൊതുയോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണു താരങ്ങള്‍ സീറ്റില്‍നിന്ന് എഴുന്നേറ്റ് മാധ്യമപ്രവര്‍ത്തകരോടു മറുപടി പറഞ്ഞത്. അമ്മ ഭാരവാഹികളും എംഎല്‍എമാരുമായ മുകേഷിന്റെയും കെ.ബി. ഗണേഷ് കുമാറിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിരോധം.

അമ്മ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്, നടന്‍ ദേവന്‍ എന്നിവരും ചോദ്യങ്ങളോടു അസഹിഷ്ണുത കാണിച്ചു. അതേസമയം, വേദിയിലുണ്ടായിരുന്ന സൂപ്പര്‍താരങ്ങളായ ദിലീപ്, മോഹന്‍ലാല്‍ എന്നിവര്‍ യാതൊരു അഭിപ്രായ പ്രകടനവും നടത്തിയില്ലെന്നതും ശ്രദ്ധേയമാണ്. തന്റെ ഭാഗം ദിലീപ് പറഞ്ഞശേഷം മാധ്യമങ്ങള്‍ വിശദീകരണം തേടിയപ്പോഴാണ് താരങ്ങള്‍ കോപിച്ചത്. ഒരാളോടു ചോദിച്ച ചോദ്യത്തിന് ഒന്നിലധികം പേര്‍ എഴുന്നേറ്റ് മറുപടി പറയുകയായിരുന്നു.

Crucial AMMA general body meeting begins in Kochi amid controversies, Kochi, News, Press meet, Ganesh Kumar, Media, Chief Minister, Kerala

അമ്മ ഒറ്റക്കെട്ടാണെന്നും രണ്ടുപേരും അമ്മയുടെ മക്കളാണെന്നും ആരെയും തള്ളിക്കളയാന്‍ സംഘടനയ്ക്കാവില്ലെന്നും ഭാരവാഹികള്‍ ആവര്‍ത്തിച്ചു. ഞങ്ങളിലൊരാളെ ഒറ്റപ്പെടുത്തി ചോര കുടിക്കാന്‍ ആരെയും സമ്മതിക്കില്ലെന്നു കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. ആരൊക്കെ ശ്രമിച്ചാലും അമ്മയെ പൊളിക്കാനാവില്ലെന്ന ഗണേശിന്റെ പ്രസ്താവനയെ കരഘോഷത്തോടെയാണ് താരങ്ങള്‍ വരവേറ്റത്. ഇപ്പോള്‍ നടക്കുന്നത് ആടിനെ പട്ടിയാക്കാനും പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനുമുള്ള ശ്രമമാണെന്നും ഗണേശ് കൂട്ടിച്ചേര്‍ത്തു.

അതേസമയം നടിയെ ആക്രമിച്ച സംഭവം അമ്മയുടെ യോഗത്തില്‍ ചര്‍ച്ചയായില്ലെന്നു പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. യോഗത്തില്‍ ആരും ഈ വിഷയം ഉന്നയിച്ചില്ല. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ക്കുമൊപ്പം സംഘടന നിലകൊള്ളുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഇതേപ്പറ്റി ഇപ്പോള്‍ ഒന്നും പ്രതികരിക്കുന്നില്ല. മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളോടും പ്രതികരിക്കുന്നില്ല. സംഭവം ഉണ്ടായ ദിവസം തന്നെ താന്‍ മുഖ്യമന്ത്രിയുമായും അന്നത്തെ ഡി.ജി.പി. ലോക് നാഥ് ബെഹ് റയുമായും ബന്ധപ്പെട്ടിരുന്നു. കേസിനെ ബാധിക്കും എന്നതിനാല്‍ ചാനലിലും മറ്റും കൂടുതല്‍ കാര്യങ്ങള്‍ പറയരുത് എന്ന് ഇരുവരും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പരസ്യ പ്രതികരണങ്ങള്‍ക്കു മുതിരരുതെന്നാണ് ഇരുവരും നിര്‍ദേശിച്ചത്.

മാത്രമല്ല കേസന്വേഷണം ശരിയായ രീതിയിലാണു മുന്നോട്ടു പോകുന്നത്. നടിമാരുടെ കൂട്ടായ്മയെ അമ്മ അംഗീകരിക്കുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട പ്രോത്സാഹനം നല്‍കുമെന്നും ഇന്നസെന്റ് അറിയിച്ചു. ഈ വിഷയത്തില്‍ അമ്മയുടെ ഇടപെടലിനെ കുറിച്ച് ആരും പരാതിയൊന്നും പറഞ്ഞിട്ടില്ല. എല്ലാവരോടും പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും ഒന്നും പറഞ്ഞില്ലെന്ന് വൈസ് പ്രസിഡന്റ് കെ.ബി.ഗണേശ് കുമാറും പറഞ്ഞു. അതേസമയം താന്‍ പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് ദിലീപ് പറഞ്ഞു. മറ്റൊരാള്‍ക്ക് താന്‍ കാരണം ഉണ്ടായ ബുദ്ധിമുട്ടിന് ഖേദവും പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Also Read:
വീടിനു നേരെ കല്ലേറ്, ചോദിക്കാന്‍ ചെന്നയാള്‍ക്ക് മര്‍ദനം, കസ്റ്റഡിയിലെടുത്ത പോലീസിനു നേരെ കൈയ്യേറ്റം; ഒറ്റ ദിവസം കൊണ്ട് മൂന്ന് കേസുകളില്‍ പ്രതിയായ യുവാവ് ജയിലിലായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Crucial AMMA general body meeting begins in Kochi amid controversies, Kochi, News, Press meet, Ganesh Kumar, Media, Chief Minister, Kerala.