Follow KVARTHA on Google news Follow Us!
ad

പോലീസ് നയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക എല്‍ഡിഎഫ് യോഗം വിളിക്കണം. സിപിഐ രണ്ടും കല്‍പ്പിച്ച് ഇറങ്ങുന്നു

സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നയത്തേക്കുറിച്ച് ഇടതുമുന്നണി ഏThiruvananthapuram, News, Politics, Chief Minister, Pinarayi vijayan, Kodiyeri Balakrishnan, V.S Achuthanandan, Letter, Kerala,
തിരുവനന്തപുരം: (www.kvartha.com 21.06.2017) സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നയത്തേക്കുറിച്ച് ഇടതുമുന്നണി ഏകോപന സമിതി യോഗം വിളിച്ചു ചര്‍ച്ച ചെയ്യണമെന്ന് സിപിഐ ആവശ്യപ്പെടും.

ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും കത്ത് നല്‍കാനാണ് സിപിഐ ആലോചിക്കുന്നത്. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനും കത്തിന്റെ പകര്‍പ്പ് നല്‍കുന്നതിനു പുറമേ മറ്റ് ഘടക കക്ഷി നേതാക്കളെയും തങ്ങളുടെ ആവശ്യം അറിയിക്കുമെന്നാണ് വിവരം.

CPI for special LDF meeting to discuss police policy, Thiruvananthapuram, News, Politics, Chief Minister, Pinarayi vijayan, Kodiyeri Balakrishnan, V.S Achuthanandan, Letter, Kerala.


ഒരു വര്‍ഷം പിന്നിട്ട ഇടതുമുന്നണി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെ തിളക്കം കെടുത്തുന്നത് പോലീസിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് സിപിഐ വിലയിരുത്തുന്നു. അതിന്റെ തുടര്‍ച്ചയായാണ് പോലീസിനെക്കുറിച്ചു മാത്രം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിക്കണമെന്ന ആവശ്യം .

നേരത്തേ വിവിധ വിഷയങ്ങളില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വഴിവിട്ട പ്രതികരണങ്ങള്‍ സര്‍ക്കാരിനു ചീത്തപ്പേരുണ്ടാക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ദേശീയ നിര്‍വാഹക സമിതി അംഗം പന്ന്യന്‍ രവീന്ദ്രനും ഉള്‍പ്പെടെ പരസ്യ വിമര്‍ശനം ഉന്നയിച്ചിരുന്നു. 

പോലീസിനെതിരെ സിപിഎമ്മില്‍ നിന്നുതന്നെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. അതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പോലീസിന്റെ മേഖലാ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് സര്‍ക്കാര്‍ നയത്തേക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ പിന്നീടും ഇടതുമുന്നണിയുടെ പൊതുനയത്തിനു വിരുദ്ധമായി ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന പോലീസിന്റെ രീതി തുടരുന്നതാണ് സിപിഐയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

പുതുവൈപ്പിലെ ഐഒസി പ്ലാന്റിനെതിരായ സമരത്തെ രണ്ടു ദിവസം പോലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്തിട്ടും അതിനു നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥരെ താക്കീത് ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മാത്രമല്ല, സമരക്കാര്‍ തീവ്രവാദികളാണെന്ന പോലീസ് ഭാഷ്യം സിപിഎം നേതാക്കള്‍ ഏറ്റു പറയുകയും ചെയ്യുന്നു. എന്നാല്‍ അത് മുന്നണിയുടെ പൊതുനിലപാടായി പ്രചരിപ്പിക്കുന്നത് സിപിഐ അംഗീകരിക്കുന്നില്ല.

1957ലെ ആദ്യ കേരള സര്‍ക്കാരിന്റെ പ്രധാന നയങ്ങളിലൊന്നായിരുന്നു ജനകീയ സമരങ്ങളില്‍ പോലീസ് ഇടപെടില്ല എന്നത്. പില്‍ക്കാലത്ത് പലപ്പോഴും ഇടതുമുന്നണി സര്‍ക്കാരുകള്‍ ഈ നയത്തില്‍ നിന്നു മാറിപ്പോയെങ്കിലും ഇപ്പോഴതത്തേതുപോലെ എല്ലാ നിലയിലും പോലീസിനെ കയറൂരി വിടുന്ന രീതി ഉണ്ടായിട്ടില്ല എന്നാണ് സിപിഐയുടെ വിമര്‍ശനം.

 അതുകൊണ്ടുതന്നെ ഇനിയുള്ള നാലു വര്‍ഷക്കാലം സര്‍ക്കാരിനു കൂടുതല്‍ പേരുദോഷം ഉണ്ടാകാതിരിക്കാനും 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന വിഷയമായി പോലീസ് മാറാതിരിക്കാനും മുന്നണി ചര്‍ച്ച ചെയ്ത് വ്യക്തമായ തീരുമാനമെടുത്ത് പോലീസിനെ അറിയിക്കണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്.

Also Read:
പ്രായപൂര്‍ത്തിയാകാത്ത മകന്റെ നേതൃത്വത്തില്‍ മാതാവിന് ക്രൂരമര്‍ദനം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CPI for special LDF meeting to discuss police policy, Thiruvananthapuram, News, Politics, Chief Minister, Pinarayi vijayan, Kodiyeri Balakrishnan, V.S Achuthanandan, Letter, Kerala.