Follow KVARTHA on Google news Follow Us!
ad

എയർ ഇന്ത്യ സ്വകാര്യ വത് ക്കരിക്കുന്നു; കേന്ദ്രാനുമതി ലഭിച്ചു

എയര്‍ ഇന്ത്യയുടെ സ്വകാര്യ വല്‍ക്കരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി നൽകി The NDA government on Wednesday decided to exit the state-run Air India that was in the red with a
ന്യൂഡല്‍ഹി: (www.kvartha.com 29.06.2017) എയര്‍ ഇന്ത്യയുടെ സ്വകാര്യ  വത് ക്കരണത്തിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. ധനമന്ത്രി അരുണ്‍ജെയറ്റ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ വത്ക്കരണം സ്ഥാപനത്തിന്റെ മുന്നോട്ടുപോക്കിനുള്ള പുതിയ സാധ്യതകൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

കടക്കെണിയിലായ എയര്‍ ഇന്ത്യയെ കരകയറ്റാനാണ് സ്വകാര്യവത്ക്കരണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. 52,000 കോടിയോളമാണ് സ്ഥാപനത്തിന്റ ആകെ കടബാധ്യത. ഇതില്‍ 22,000 കോടി പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനായി കടമെടുത്ത തുകയാണ്. എയര്‍ ഇന്ത്യയുടെ ഉപ സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കുമെന്നും സ്ഥാപനത്തെ സംരക്ഷിക്കുന്നതിനുള്ള ചില സാധ്യതകള്‍ കണ്ടെത്തിയതായും ജെയറ്റ്‌ലി പറഞ്ഞു.



കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ വാങ്ങുന്നതിനായി ടാറ്റാ ഗ്രൂപ്പ് ശ്രമിക്കുന്നതായി അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.140 വിമാനങ്ങളുള്ള എയര്‍ ഇന്ത്യ 41 അന്താരാഷ്ട്ര റൂട്ടുകളിലും 72 ആഭ്യന്തര റൂട്ടുകളിലുമാണ് സര്‍വീസ് നടത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: The NDA government on Wednesday decided to exit the state-run Air India that was in the red with a "legacy debt" of over Rs.52,000 crore, twice more than the value of all its aircrafts, but hasn't made up its mind how it should disinvest its share.