Follow KVARTHA on Google news Follow Us!
ad

ബ്രണ്ണന്‍ കോളജ് മാഗസിന്‍ വിവാദം: സ്​റ്റാഫ് എഡിറ്റര്‍ ഉള്‍പ്പെടെ 13 പേർ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി

ദേശീയ പതാകയെയും ദേശീയഗാനത്തെയും മാഗസിനില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിലൂടെ അപമാനിച്ചെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബ്രണ്ണന്‍ കോളജ് സ്റ്റാഫ് എഡിറ്റര്‍ ഇന്‍ ചീഫ് കെ.വി. സുധാകരന്‍ ഉള്‍പ്പെടെ 13പേർ ജില്ല സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി ഫയല്‍ ചെയ്തു. സ്റ്റാഫ് എഡിറ്റര്‍ കെ.വി. സുധാകരന്‍ ചൊവ്വാഴ്ചയും മറ്റുള്ളവര്‍ ബുധനാഴ്ചയുമാണ് ഹരജി നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. Kerala, Brennen, College, Magazine, Controversy, Case, National Anthem, Kannur, Thalassery, Education, Cinema, Theater, Students, News
തലശ്ശേരി: (www.kvartha.com 22.06.2017) ദേശീയ പതാകയെയും ദേശീയഗാനത്തെയും അപമാനിക്കുന്ന തരത്തിൽ മാഗസിൻ പുറത്തിറക്കിയ കേസിൽ പ്രതിചേര്‍ക്കപ്പെട്ട ബ്രണ്ണന്‍ കോളജ് സ്റ്റാഫ് എഡിറ്റര്‍ ഇന്‍ ചീഫ് കെ വി സുധാകരന്‍ ഉള്‍പ്പെടെ 13പേർ ജില്ല സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി ഫയല്‍ ചെയ്തു. സ്റ്റാഫ് എഡിറ്റര്‍ കെ വി സുധാകരന്‍ ചൊവ്വാഴ്ചയും മറ്റുള്ളവര്‍ ബുധനാഴ്ചയുമാണ് ഹരജി നല്‍കിയത്.

കോളജിൽ പ്രസിദ്ധീകരിച്ച പെല്ലറ്റ് എന്ന മാഗസിനാണ് വിവാദത്തില്‍പ്പെട്ടത്. മാഗസിന്റെ
സ്റ്റുഡന്‍റ് എഡിറ്റര്‍ അതുല്‍രാജ്, സഹീര്‍ ഖാലില്‍, കെ. അമല്‍, ഇ.കെ. അനുരാഗ്, അതുല്‍ ജോണ്‍സ്, വിപിന്‍, സിറില്‍ സബിയാന്‍, അനുശ്രീ, എന്‍.വി. അഹല്യ, കെ.വി. സിനാന്‍, സനന്ത്കുമാര്‍, അക്ഷയ് എന്നിവരാണ് ബുധനാഴ്ച മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയത്. എ.ബി.വി.പി ജില്ല കണ്‍വീനര്‍ പ്രേംസായിയുടെ പരാതിയിലാണ് ധര്‍മടം പോലീസ് കേസെടുത്തത്.

Kerala, Brennen, College, Magazine, Controversy, Case, National Anthem, Kannur, Thalassery, Education, Cinema, Theater, Students, News

കലാസ്വാദനശേഷിയില്ലാതെ രാഷ്ട്രീയവൈരാഗ്യം മൂലമാണ് മാഗസിന്‍ പത്രാധിപസമിതിക്കെതിരെ പരാതി നല്‍കിയതെന്നും മാഗസിനില്‍ ദേശീയ പതാകയെയോ ദേശീയഗാനത്തെയോ അപമാനിക്കുന്നില്ലെന്നും ഹരജിയില്‍ പറയുന്നു. രണ്ട് സംഭവങ്ങളെയാണ് കാര്‍ട്ടൂണിലൂടെ അവതരിപ്പിച്ചത്. സിനിമാ തിയറ്ററില്‍ ദേശീയഗാനം ആലപിക്കുമ്പോൾ തെരുവില്‍ സ്ത്രീ പീഡിപ്പിക്കപ്പെടുന്നതായാണ് ചിത്രീകരിച്ചിട്ടുള്ളത്.

രണ്ട് സംഭവങ്ങളിലെയും വൈരുധ്യം കാണിക്കുകയാണ് ചെയ്യുന്നത്. രണ്ടു സംഭവങ്ങള്‍ സംബന്ധിച്ച വിശദീകരണവും മാഗസിനില്‍ നല്‍കിയിട്ടുണ്ട്. ഇത് ദുര്‍വ്യാഖ്യാനം ചെയ്ത് രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് പരാതി നല്‍കിയതെന്നും മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാദമായ മാഗസിനിലെ 12ഉം 84ഉം പേജുകള്‍ മാഗസിനില്‍ നിന്നും പിന്‍വലിക്കാന്‍ കോളജ് കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.

Summary: Police have registered case against 13 people including the student editor and staff editor of the controversial college magazine from Government Brennen College Thalassery. According to Dharmadom police, the case has been registered under Section 2 of the Prevention of Insult to National Honour Act, 1971, against staff editor KV Sudhakaran, student editor Athul Rameshan and 11 other SFI activists on the complaint of ABVP leader Prem Sai.

Keywords: Kerala, Brennen, College, Magazine, Controversy, Case, National Anthem, Kannur, Thalassery, Education, Cinema, Theater, Students, News