Follow KVARTHA on Google news Follow Us!
ad

10-ാം ക്ലാസ് പരീക്ഷ തോറ്റ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി

10 ആം ക്ലാസ് പരീക്ഷ പാസാകാതിരുന്ന ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി A man allegedly killed his wife for failing to clear Bihar board Class 10 examinations in the state’s Aurangabad district.Lakhpatia Kunwar
പട്ന: (www.kvartha.com 29.06.2017) 10-ാം ക്ലാസ് പരീക്ഷ പാസാകാതിരുന്ന ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഔറംഗാബാദ് ജില്ലയിലെ സോണി ദേവിയെയാണ് (21) ഭർത്താവ് വിഷം നൽകി കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ഇന്ദ്രജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

നേരത്തെ സ്ത്രീധനത്തിന്റെ പേരിൽ ഇന്ദ്രജിത് സോണിയെ ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇത് കൂടാതെ 10-ാം ക്ലാസ് പരീക്ഷ എഴുതണമെന്നും പാസാകണമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നെന്നും പോലീസ് വ്യക്തമാക്കി.

പരീക്ഷ പാസായില്ലെങ്കിൽ കൊല്ലുമെന്ന് ഇയാൾ പരസ്യമായി പറഞ്ഞിരുന്നതായി യുവതിയുടെ മാതാവ് പോലീസിന് മൊഴി നൽകി.


ഇക്കഴിഞ്ഞ 22 നാണ് പരീക്ഷ ഫലം പുറത്ത് വന്നത്. യുവതി പരീക്ഷയിൽ പരാജയപ്പെട്ടതോടെ പ്രതി രോഷാകുലനായിരുന്നുവെന്നും പുറത്ത് പോയ ഇയാൾ വിഷം കൊണ്ട് വന്നിരുന്നെന്നും മകൾ മാതാവിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും സോണി മരിച്ച് ദിവസങ്ങൾ കഴിഞ്ഞാണ് പോലീസ് പരാതി സ്വീകരിച്ചതെന്ന് മാതാവ് ആരോപിച്ചു.

Image Credit: Hindustan Times

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: A man allegedly killed his wife for failing to clear Bihar board Class 10 examinations in the state’s Aurangabad district.Lakhpatia Kunwar, mother of the deceased, in her complaint to the police, said her son-in-law Indrajit Paswan, 22, had poisoned her daughter Soni Devi, 21, after she flunked the exam