Follow KVARTHA on Google news Follow Us!
ad

എയര്‍ ഏഷ്യ വിമാനത്തിന്റെ എഞ്ചിന്‍ ആകാശത്തുവെച്ച്‌ തകരാറിലായി; പൈലറ്റിന്റെ മനസാന്നിധ്യം മൂലം ഒഴിവായത് വന്‍ ദുരന്തം,വീഡിയോ പുറത്ത്

എയര്‍ ഏഷ്യ വിമാനത്തിന്റെ എഞ്ചിന്‍ ആകാശത്തുവെച്ച്‌ തകരാറിലായി. എന്നാൽ പൈലറ്റിന്റെ മനസാന്നിധ്യം. Airlines, Air Plane, Pilots, Airport, Malaysia, Passengers, Video, Facebook, News, World, Accident
പെര്‍ത്ത്: (www.kvartha.com 29.06.2017) എയര്‍ ഏഷ്യ വിമാനത്തിന്റെ എഞ്ചിന്‍ ആകാശത്തുവെച്ച്‌ തകരാറിലായി. എന്നാൽ പൈലറ്റിന്റെ മനസാന്നിധ്യം മൂലം വന്‍ ദുരന്തം ഒഴിവായി. 359 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഏഷ്യ വിമാനത്തിന്റെ എ 330 എയർബസിന്റെ എഞ്ചിനാണ്  ആകാശത്തുവെച്ച്‌ തകരാറിലായത്.

പെര്‍ത്ത് വിമാനത്താവളത്തില്‍ നിന്ന് കോലാലംപുരിലേക്ക് പറന്നുയർന്ന എയര്‍ ഏഷ്യ വിമാനത്തിന്റെ ഒരു എഞ്ചിൻ ഒന്നര മണിക്കൂര്‍ യാത്ര ചെയ്തതിനു ശേഷമാണ് തകരാറിലായത്. എഞ്ചിൻ തകരാറായതോടുകൂടി വിമാനം വാഷിങ് മെഷിന്‍ പോലെ വിറയ്ക്കാന്‍ തുടങ്ങിയെന്ന് യാത്രക്കാര്‍ പറഞ്ഞു.

Airlines, Air Plane, Pilots, Airport, Malaysia, Passengers, Video, Facebook, News, World, Accident

ക്യാപ്റ്റന്‍ ഇബ്രാഹിമിന്റെയും ഫസ്റ്റ് ഓഫീസമാരായ വിൻസെറ്, പഴ്സര്‍ റ്യൂജറുനേഗ്ലായിയുടെയും നേതൃത്വത്തിലുള്ള ജീവനക്കാരുടെ മനസാന്നിധ്യമാണ് യാത്രക്കാരെ സുരക്ഷിതരായി പെര്‍ത്തിലെത്തിക്കാൻ സഹായിച്ചതെന്ന് എയര്‍ ഏഷ്യ വിമാനകമ്പനിയുടെ ഉടമ ടോണി ഫെര്‍ണാണ്ടസ് ഫേസ്ബുക്കില്‍ കുറിച്ചു. ക്യാപ്റ്റനെയും ഫസ്റ്റ് അധികൃതരെയും അദ്ദേഹം അനുമോദിക്കുകയും ചെയ്തു.

Airlines, Air Plane, Pilots, Airport, Malaysia, Passengers, Video, Facebook, News, World, Accident

എഞ്ചിന്‍ തകരാറിലായതോടെ, വിമാനം വിറയ്ക്കുന്ന വീഡിയോ ദൃശ്യം യാത്രക്കാരിലൊരാള്‍ പകർത്തിയിരുന്നു. പൈലറ്റിന്റെയും മറ്റ് ജീവനക്കാരുടെയും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വിമാനം നിലത്തിറങ്ങുന്നതുവരെ പ്രാര്‍ത്ഥന കൈവിടരുതെന്നും പൈലറ്റ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.



Summary: Airline AirAsia’s chief executive has praised the pilot who landed an A330 airbus safely in Perth after an engine malfunctioned during a flight with 359 passengers aboard. Chief executive Tony Fernandes said he was “beaming with pride” over the conduct of the crew, led by pilot Captain Ibrahim, for keeping the frightened passengers calm.

Keywords: Airlines, Air Plane, Pilots, Airport, Malaysia, Passengers, Video, Facebook, News, World, Accident