Follow KVARTHA on Google news Follow Us!
ad

മാങ്ങ പറിച്ച 8 വയസുകാരിയെ അടിച്ചു കൊന്നു

മാങ്ങ പറിച്ചെന്നാരോപിച്ച് എട്ടു വയസുകാരിയെ അടിച്ചു കൊന്നു. അമേരുന്‍ ഖാതൂന്‍ എന്ന 8 year old steal mango was beaten and killed by landowner at Bihar
അരാരിയ (ബിഹാര്‍): (www.kvartha.com 29.06.2017) മാങ്ങ പറിച്ചെന്നാരോപിച്ച് എട്ടു വയസുകാരിയെ അടിച്ചു കൊന്നു. അമേരുന്‍ ഖാതൂന്‍ എന്ന പെൺകുട്ടിയാണ് ചെറിയ പെരുന്നാള്‍ തലേന്ന് തോട്ടമുടമയുടെ ക്രൂരതക്കിരയായത്. ബിഹാറിലെ അരാരിയ ജില്ലയില്‍ തീണ്ടിക്രി ഗ്രാമത്തിലാണ് സംഭവം.

പിതാവ് ഇബ്രാഹിം സാഫിയോടൊപ്പം പെരുന്നാളിനുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് തിരിച്ച് പോകുന്നതിനിടെയാണ് അടുത്ത് കണ്ട തോട്ടത്തില്‍ നിന്ന് മാങ്ങ പറിക്കാനായി അമേരുന്‍ മാവില്‍ കയറിയത്. പെട്ടെന്ന് തിരിച്ച് വരുമെന്ന് കരുതി ഇബ്രാഹിം സാഫി മകളെ കാത്തിരിക്കാതെ വീട്ടിലേക്ക് തിരിച്ച് പോവുകയും ചെയ്തു. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ച് വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് മകള്‍ തോട്ടത്തിനടുത്ത് രക്തത്തില്‍ കുളിച്ച് മരിച്ച് കിടക്കുന്നതായി കണ്ടത്. ദേഹമാസകലം മുറിവേറ്റ നിലയിലും ഷോക്കേറ്റ് വികൃതമായ നിലയിലുമായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം.


മകളെ തോട്ടമുടമയായ സഞ്ജയ് മേത്തയും സഹായിയും ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകായിരുന്നുവെന്നാണ് ഇബ്രാഹിം സാഫി പോലീസിനോട് പറഞ്ഞു. പിതാവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ബസ്മതിയ പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് സദാനന്ദ് സാഹ് അറിയിച്ചു.

Image Credit: Hindustan Times

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: 8 year old steal mango was beaten and killed by landowner at Bihar. The incident happend on day before eid. when Amerun and her father going to their home the little girls found mangro on their near by land and she went to take.