Follow KVARTHA on Google news Follow Us!
ad

എന്റെ ഭാര്യക്ക് വീട്ടുകാര്‍ നല്‍കിയത് 30 പവന്‍, ബാക്കിയെല്ലാം റോള്‍ഡ് ഗോള്‍ഡ്; വിവാദങ്ങള്‍ക്ക് മറുപടിയുമായി അരുണ്‍കുമാര്‍ രംഗത്ത്

ആഡംബര വിവാഹമെന്ന പേരില്‍ സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈനിലും തനിAlappuzha, Social Network, Allegation, Controversy, Politics, News, Marriage, Kerala,
ആലപ്പുഴ: (www.kvartha.com 25.06.2017) ആഡംബര വിവാഹമെന്ന പേരില്‍ സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈനിലും തനിക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങള്‍ നിഷേധിച്ച് എ ഐ വൈ എഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ.സി.എ അരുണ്‍കുമാര്‍ രംഗത്ത്.

എന്റെ ഭാര്യക്ക് വീട്ടുകാര്‍ സമ്മാനമായി നല്‍കിയത് 30 പവന്‍ മാത്രമാണെന്നും ബാക്കിയെല്ലാം ബ്യൂട്ടീഷന്റെ റോള്‍ഡ് ഗോള്‍ഡാണെന്നും അരുണ്‍ കുമാര്‍ പറയുന്നു. തന്റെ വിവാഹം അനാര്‍ഭാഢമായാണ് നടത്തിയതെന്നും തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നതെന്നും അരുണ്‍ കുമാര്‍ പറയുന്നു.

A I Y F leader reaction about luxury marriage, Alappuzha, Social Network, Allegation, Controversy, Politics, News, Marriage, Kerala

ആഡംബര വിവാഹ വിവാദം ഉയര്‍ത്തിക്കാട്ടി എ ഐ വൈ എഫ് നേതാവ് അരുണ്‍കുമാറിനെ കുടുക്കിയത് സിപിഐയിലെ ഗ്രൂപ്പകളിയെന്നാണ് നിലവിലെ ആരോപണം. കോട്ടയത്തെ നേതാവാണ് ഇതിനു പിന്നിലെന്നാണ് സൂചന. മകളുടെ ആഡംബര വിവാഹത്തിന്റെ പേരില്‍ നാട്ടിക എംഎല്‍എ ഗീതാ ഗോപിയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് എ ഐ വൈ എഫ് നേതാവും വിവാദത്തില്‍പ്പെട്ടത്.

Also Read:
കാസര്‍കോട് ജില്ലയില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: A I Y F leader's reaction about luxury marriage, Alappuzha, Social Network, Allegation, Controversy, Politics, News, Marriage, Kerala.