Follow KVARTHA on Google news Follow Us!
ad

കാമുകിയുമായുള്ള വീഡിയോ ചാറ്റിംഗിനിടെ കാമുകൻ ആത്മഹത്യ ചെയ്തു

കാമുകിയുമായുള്ള വീഡിയോ ചാറ്റിംഗിനിടെ കാമുകൻ ആത്മഹത്യ ചെയ്തു Youth ends life during video chat with girlfriend in Odisha
ഭുവനേശ്വർ: (www.kvartha.com 28.05.2017) കാമുകിയുമായി വീഡിയോ ചാറ്റിംഗ് നടത്തുന്നതിനിടെ കാമുകൻ ആത്മഹത്യ ചെയ്തു. ഒഡീഷയിലെ പുരിയിലാണ് സംഭവം. കാമുകിയുമായുണ്ടായ തർക്കമാണ് പൂരി സ്വദേശി സയ്ക്കത് റാവു ജീവനൊടുക്കാൻ കാരണം. കാമുകിയുടെ ജീവിതത്തിൽ മറ്റൊരാൾ വന്നിട്ടുണ്ടെന്ന സയ്ക്കത്തിൻറെ സംശയമാണ് തർക്കത്തിന് കാരണം.

ഭൂവനേശ്വറിലെ കോളജിൽ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നത്. രണ്ട് പേർക്കും ജോലി കിട്ടിയതിന് ശേഷം വിവാഹം കഴിക്കാമെന്നായിരുന്നു ഇരുവരുടെയും തീരുമാനം. എന്നാൽ പഠനശേഷം സ്വദേശമായ കൊൽക്കത്തിയിലേക്ക് പോയ പെൺകുട്ടിക്ക് സയ്ക്കത്തുമായി ദിവസവുമുള്ള ഫോണിലൂടെയുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. ഇത് ഇയാൾക്ക് ഏറെ മാനസിക വിഷമമുണ്ടാക്കിയിരുന്നു എന്ന് ഇയാളുമായി അടുപ്പമുള്ളവർ പറയുന്നു.

ശനിയാഴ്ച വീഡിയോ കോളിലൂടെ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. കാമുകി തൻറെ മരണം നേരിൽ കാണണം എന്ന് പറഞ്ഞ് ജീവനൊടുക്കുകയായിരുന്നു. സയ്ക്കത്തിന്റെ ഭീഷണിക്ക് പിന്നാലെ പെൺകുട്ടി ഇയാളുടെ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. എന്നാൽ ഈ സമയം  പുറത്ത് പോയതിനാൽ ഇവർ വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും സയ്ക്കത്ത് ഫാനിൽ തൂങ്ങി ജീവിതം അവസാനിപ്പിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY:  A 25-year-old youth on Saturday night allegedly committed suicide while video-chatting with his girlfriend on his mobile phone in Odisha’s pilgrim city Puri, following an argument with his girlfriend.