Follow KVARTHA on Google news Follow Us!
ad

ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന്‍റെ പരീക്ഷണപ്പറക്കൽ വിജയം

World's largest aircraft completes test flight ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന്‍റെ പരീക്ഷണപ്പറക്കൽ വിജയം
ലണ്ടൻ: (www.kvartha.com 23.05.2017) ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന്‍റെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയായി. അടുത്തഘട്ടം കൂടി വിജയകരമായി പൂർത്തിയായാൽ വിമാനം വാണിജ്യ അടിസ്ഥാനത്തിൽ ഉപയോഗിക്കാം. എയർലാൻഡർ 10 എന്നാണ് വിമാനത്തിന്‍റെ പേര്.

എയർപ്ലെയ്ൻ, ഹെലികോപ്റ്റർ, എയ‍ർഷിപ് എന്നിവയുടെ സാങ്കേതിക വിദ്യ സംയോജിപ്പിച്ചാണ് എയർലാൻഡർ 10 നിർമിച്ചിരിക്കുന്നത്. ഹീലിയം വാതകം വിമാനത്തിന്‍റെ നിർമാണത്തിൽ സുപ്രധാന ഘടകമാണ്. 6,100 മീറ്റ‌‍ർ ഉയരത്തിൽ പറക്കാൻ കഴിയും.

92 മീറ്ററാണ് വിമാനത്തിന്‍റെ നീളം. പത്ത് തവണയായി 180 മിനിറ്റ് വിമാനം പരിശീലന പറക്കൽ പൂർത്തിയാക്കി. ഹൈബ്രിഡ് എയ‍ർ വെഹിക്കിൾസ് എന്ന ബ്രിട്ടീഷ് കന്പനിയാണ് വിമാനം നിർമിച്ചിരിക്കുന്നത്.

Image Credit: NDTV


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: The world's largest aircraft has successfully completed a test flight, bringing the massive helium-filled airship one step closer to commercial use.