Follow KVARTHA on Google news Follow Us!
ad

കണക്കെടുപ്പില്‍ പിണറായി പറഞ്ഞതിന്റെ കണക്കെടുക്കുമ്പോള്‍

സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്ന Chief Minister, Politics, Protesters, CPM, Police, Article,
സമകാലികം/ എസ് എ ഗഫൂര്‍

(www.kvartha.com 21.05.2017) സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് രാഷ്ട്രീയ സംസ്‌കാരത്തെ ജീര്‍ണതയില്‍ നിന്ന് പരിവര്‍ത്തിപ്പിച്ചു എന്നതാണ്. കൊള്ളാം, നല്ല കാര്യം തന്നെ. രാഷ്ട്രീയ സംസ്‌കാരത്തെ മിനുക്കിയെടുക്കാനാണോ തെരഞ്ഞെടുപ്പില്‍ ജയിച്ചതെന്നു ചോദിക്കും മുമ്പ് ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാന മുദ്രാവാക്യം നമുക്ക് പരിശോധിക്കാം. 'അഴിമതിരഹിത, മതനിരപേക്ഷ, വികസിത കേരളം.'

അപ്പോള്‍ സഖാവേ, അഴിമതിക്കാരനായി സ്വന്തം സര്‍ക്കാരിന്റെ വിജിലന്‍സ് കേസെടുത്ത, അന്നത്തെ പ്രതിപക്ഷം നിയമസഭയില്‍ അസാധാരണ പ്രതിഷേധത്തിലൂടെ പ്രതിരോധത്തിലാക്കിയ സാക്ഷാല്‍ കെ എം മാണിയുടെ കേരള കോണ്‍ഗ്രസുമായി കോട്ടയം സഖ്യമുണ്ടാക്കിയത് അഴിമതിരഹിത മുദാവാക്യ സാക്ഷാത് കാരത്തിന്റെ ഭാഗമാണോ. അത് രാഷ്ട്രീയ ജീര്‍ണതയാണോ അതോ ജീര്‍ണതയില്‍ നിന്ന് കേരളരാഷ്ട്രീയത്തെ രക്ഷിക്കലാണോ. അതോ മാണിക്ക് ജീര്‍ണ സംസ് കാരത്തിന്റെ നാറിയ പ്രതിച്ഛായയില്‍ നിന്നൊരു മോചനം നല്‍കലാണോ.

രണ്ടാമത്തേത് മതനിരപേക്ഷതയാണ്. ശരിതന്നെ, സംശയമില്ല. ഇടതുപക്ഷത്തിന്റെയും അതിനു നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന്റെയും മതനിരപേക്ഷ രാഷ്ട്രീയ ഉള്ളടക്കത്തേക്കുറിച്ചു സംശയമില്ല. പക്ഷേ, കാസര്‍കോട് റിയാസ് മൗലവിയെ വെട്ടിക്കൊന്ന പ്രതികള്‍ക്ക് പിന്നിലെ ഗൂഢാലോചനയിലേക്ക് പോകാതെ ഏതോ ഉന്മാദത്തില്‍ സ്വയം തോന്നി പ്രതികള്‍ കൊല ചെയ് തതാണെന്ന പോലീസ് വാദം അതേപടി സ്വീകരിക്കുന്നത് എന്തു മതനിരപേക്ഷ മര്യാദയാണ്.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാനേജിംഗ് ഡയറക്ടര്‍മാരായി നിയമിതരായ 15 പേരില്‍ ഒരൊറ്റ മുസ് ലിമും ഇല്ലാത്തത് എന്തു മതനിരപേക്ഷതയാണ്. യോഗ്യരായ മുസ് ലീങ്ങള്‍ റിയാബ് അഭിമുഖം നടത്തി തയ്യാറാക്കിയ പട്ടികയില്‍ ഉണ്ടായിട്ടും അവരെ അകറ്റി നിര്‍ത്തുന്നത് എന്തു മതനിരപേക്ഷതയാണ്.

മൂന്നാമത്തേത് വികസനമാണ്. മെട്രോ റെയിലും കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും യാഥാര്‍ത്ഥ്യത്തിലേക്ക് എന്നാണല്ലോ താങ്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇത് മൂന്നും താങ്കളുടെ സര്‍ക്കാരിന് അവകാശപ്പെട്ട പദ്ധതികളല്ല എന്ന് അറിയാമോ. മാത്രമല്ല, താങ്കളുടെ മുന്‍ഗാമികളായ ഇടതുമുഖ്യമന്ത്രിമാര്‍ക്കും അതില്‍ പങ്കില്ല. എങ്കിലും സര്‍ക്കാര്‍ മാറിവന്നപ്പോള്‍ ആ പദ്ധതികളുമായി മുന്നോട്ടു പോകാന്‍ സന്‍ മനസുണ്ടായതിന്റെ പേരില്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

രാഷ്ട്രീയ സംസ് കാരം ജീര്‍ണത നേരിടുമ്പോള്‍ നന്നാക്കിയെടുക്കാന്‍ അവതരിച്ചവരായ സിപിഎമ്മിനെ സ്വീകരിക്കാന്‍ ഇപ്പോഴേതായാലും ബുദ്ധിമുട്ടുണ്ട്. സ്വന്തം സഖാവായിരുന്ന ടി പി ചന്ദ്രശേഖരന്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ പാര്‍ട്ടി വിട്ടപ്പോള്‍ കൊന്നുകളഞ്ഞവരല്ലേ. അതില്‍പ്പരം എന്ത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരിക്കുമ്പോഴും സംഘ് പരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ ഫലപ്രദമായി നേരിടാന്‍ നിങ്ങളേയുള്ളു എന്ന് പരസ്യമായി പറഞ്ഞ് കൂടെ നില്‍ക്കുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്. മറ്റ് കുഴപ്പങ്ങളെല്ലാം അവര്‍ മറക്കുകയാണ്. അതിനര്‍ത്ഥം ആ കുഴപ്പങ്ങളൊന്നും ഇല്ല എന്നല്ല, ആ കുഴപ്പങ്ങള്‍ തിരുത്താന്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്തമില്ല എന്നുമല്ല.

പോലീസ് പറയുന്നതെല്ലാം അതേപടി വിഴുങ്ങുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറരുത്, ഉദ്യോഗസ്ഥന്മാരുടെ ചട്ടുകമായി മാറി സംവരണം പോലും അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കരുത്, സ്വന്തമായി ഗംഭീര വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി അടുത്ത നാലു വര്‍ഷംകൊണ്ട് കേരളത്തിന് പുതിയ വികസന മാതൃകകള്‍ സൃഷ്ടിക്കാന്‍ നേതൃത്വം കൊടുക്കണം.

What about Pinarayi's claims on one year of his government, Chief Minister, Politics, Protesters, CPM, Police, Article.


വലിയ വര്‍ത്തമാനങ്ങള്‍ ആര്‍ക്കും പറയാം. പക്ഷേ, പ്രവര്‍ത്തിച്ചു കാണിക്കുകയാണ് പ്രധാനം. അതിനിടയില്‍ സ്വന്തം രാഷ്ട്രീയ സംസ് കാരം ജീര്‍ണമാകാതെ നോക്കിയാല്‍ മതി. ബാക്കി എല്ലാം ശരിയായിക്കൊള്ളും.

Also Read:
ഈ അരുംകൊലകള്‍ക്ക് കാരണം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പോലീസും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: What about Pinarayi's claims on one year of his government, Chief Minister, Politics, Protesters, CPM, Police, Article.