Follow KVARTHA on Google news Follow Us!
ad

സര്‍വീസ് ചട്ടം ലംഘിക്കാതെ മുന്‍ ഡിജിപി എഴുതിയ ആത്മകഥ ഉടന്‍ വരുന്നു, പതിന്മടങ്ങ് വിവാദങ്ങള്‍ക്ക് വെടിമരുന്നുമായി

സര്‍വീസിലുള്ള ഡിജിപി ജേക്കബ് തോമസ് എഴുതിയ ആത്മകഥ സര്‍വീസ് ചട്ടങ്ങള്‍ ലഘിച്ചുവെThiruvananthapuram, Controversy, Malayala Manorama, News, Police, Arrest, CBI, Kerala,
തിരുവനന്തപുരം: (www.kvartha.com 23.05.2017) സര്‍വീസിലുള്ള ഡിജിപി ജേക്കബ് തോമസ് എഴുതിയ ആത്മകഥ സര്‍വീസ് ചട്ടങ്ങള്‍ ലഘിച്ചുവെന്ന വിവാദങ്ങള്‍ക്കിടെ ഇപ്പോള്‍ സര്‍വീസിലില്ലാത്ത മുന്‍ ഡിജിപി സിബി മാത്യൂസിന്റെ ആത്മകഥയും പുറത്തുവരുന്നു.

മലയാള മനോരമയാണ് ഇത് പുസ് തകമാക്കുക എന്നായിരുന്നു നേരത്തേ സൂചനയെങ്കിലും ഉള്ളടക്കത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ ആവശ്യപ്പെട്ടതോടെ സിബി മാത്യൂസ് പിന്‍മാറിയതായി നേരത്തേ പുറത്തുവന്നിരുന്നു. കൊച്ചിയിലെ സ്വകാര്യ പ്രസാധകരാണ് ഇപ്പോള്‍ പുസ് തകം പുറത്തിറക്കുന്നത്. അച്ചടി അന്തിമ ഘട്ടത്തിലാണ്. വൈകാതെ പ്രകാശനമുണ്ടാകും എന്ന് അറിയുന്നു.

Sibi Mathews auto biography soon,  It's more than Jacob Thomas, Thiruvananthapuram, Controversy, Malayala Manorama, News, Police, Arrest, CBI, Kerala.

കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ സര്‍വീസ് ജീവിതം നയിച്ച ഐപിഎസ് ഉദ്യോഗസ്ഥരില്‍ ഒരാളെന്ന നിലയ് ക്ക് സിബി മാത്യൂസിന്റെ ആത്മകഥയില്‍ ഏറെയും വിവിധ കേസന്വേഷണങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങളായിരിക്കും. കേരളത്തെ പിടിച്ചുകുലുക്കിയ കരിക്കന്‍വില്ല കൊലക്കേസ് മുതല്‍ അന്തര്‍ദേശീയ തലത്തില്‍ വരെ വാര്‍ത്തയായി മാറിയ ഐ എസ് ആര്‍ ഒ ചാരക്കേസ് വരെ. വിജിലന്‍സ് മേധാവിയായും ഇന്റലിജന്‍സ് മേധാവിയായും ഉള്‍പ്പെടെ ജോലി ചെയ് ത സിബി മാത്യൂസ് പോലീസില്‍ നിന്ന് വിരമിച്ച ശേഷം മുഖ്യ വിവരാവകാശ കമ്മീഷണറായും പ്രവര്‍ത്തിച്ചു.

ചാരക്കേസിനെക്കുറിച്ച് ഒരു അധ്യായം തന്നെ പുസ് തകത്തിലുണ്ടെന്നാണ് വിവരം. മാലി സ്വദേശിനികളെ തിരുവനന്തപുരത്തു നിന്ന് പോലീസ് അറസ്റ്റ് ചെയ് ത ശേഷം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയപ്പോഴാണ് അന്ന് ക്രൈംബ്രാഞ്ച് ഡിഐജിയായിരുന്ന സിബി മാത്യൂസിന്റെ ചുമതലയില്‍ അന്വേഷണം നടന്നത്. കേസ് പിന്നീട് സിബിഐ ഏറ്റെടുത്തത് അദ്ദേഹത്തിന്റെ ശുപാര്‍ശപ്രകാരമാണ്. എന്നാല്‍ ചാരപ്രവര്‍ത്തനം നടന്നിട്ടില്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേസന്വേഷണം അവസാനിപ്പിച്ച സിബിഐ, സിബി മാത്യൂസ് ഉള്‍പ്പെടെ ഏതാനും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Sibi Mathews auto biography soon,  It's more than Jacob Thomas, Thiruvananthapuram, Controversy, Malayala Manorama, News, Police, Arrest, CBI, Kerala.

സര്‍ക്കാര്‍ അത് തള്ളി. എന്നാല്‍ സിബി മാത്യൂസ്, കെ കെ ജോഷ്വ, എസ് വിജയന്‍ എന്നീ മുന്‍ പോലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി ചാരക്കേസ് പ്രതിയായിരുന്ന നമ്പി നാരായാണന്‍ കോടതിയെ സമീപിച്ചു. ഹൈക്കോടതി തള്ളിയെങ്കിലും നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും ചാരക്കേസ് വീണ്ടും സജീവമാകാന്‍ ഇടയാക്കുന്ന വിവരങ്ങളും സിബി മാത്യൂസിന്റെ ആത്മകഥയില്‍ ഉണ്ടെന്നാണ് സൂചന.

Also Read:
സ്‌കൂളിന് സമീപം കള്ളുഷാപ്പ്; നാട്ടുകാര്‍ സമരത്തിലേക്ക്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: Sibi Mathews auto biography soon,  It's more than Jacob Thomas, Thiruvananthapuram, Controversy, Malayala Manorama, News, Police, Arrest, CBI, Kerala.