Follow KVARTHA on Google news Follow Us!
ad

'ഞാൻ സച്ചിന്റെ വലിയ ഫാനാണ്, വളരുമ്പോൾ എനിക്ക് സച്ചിനെ പോലെയാകണം'; ക്രിക്കറ്റ് ദൈവത്തിന് കുഞ്ഞ് ആരാധകൻ കൈപ്പടയിലെഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ

ക്രിക്കറ്റിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന പേരാണ് സച്ചിൻ ടെണ്ടുൽക്കർ. ക്രിക്കറ്റ് ദൈവം What if one day you woke up to find out that the god of Indian cricket Sachin Tendulkar has
മുംബൈ: (www.kvartha.com 23.05.2017) ക്രിക്കറ്റിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന പേരാണ് സച്ചിൻ ടെണ്ടുൽക്കർ. ക്രിക്കറ്റ് ദൈവം, മാസ്റ്റർ ബ്ളാസ്റ്റർ എന്നിങ്ങനെ വിളിപ്പേരുള്ള സച്ചിന് ലോകത്താകമാനം നിരവധി ആരാധകരാണുള്ളത്. കുട്ടികൾ മുതൽ പ്രായം ചെന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്. അത്തരത്തിലുള്ള ഒരു ആരാധകൻ ഇതിഹാസത്തിനെഴുതിയ കത്താണ് ഇപ്പോൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളിൽ ഒന്ന്. അവിനീശ്വർ അഗർവാൾ എന്ന കൊച്ചു കുട്ടിയാണ് സ്വന്തം കൈപ്പടയിൽ കത്തെഴുതിയത്. കത്ത് സച്ചിൻ തന്നെയാണ് ഷെയർ ചെയ്തിരിക്കുന്നത്.

"പ്രിയപ്പെട്ട സച്ചിൻ, ഞാൻ അങ്ങയുടെ കടുത്ത ആരാധകനാണ്. എനിക്ക് വലുതാകുമ്പോൾ സച്ചിനെ പോലെയാകണം. വളരെ അഭിമാനത്തോട് കൂടിയാണ് ഞാനീ കത്ത് എഴുതുന്നത്. ദയവായി എനിക്ക് മറുപടി തരിക. കൂടെ അങ്ങയുടെ ഓട്ടോ ഗ്രാഫും" ഇതായിരുന്നു കത്തിലെ വരികൾ.

അവിനീശ്വർ അഗർവാളിന്‌ നന്ദി പറഞ്ഞ സച്ചിൻ കുഞ്ഞ് ആരാധകന് എല്ലാ ആശംസകളും നേർന്നു. കൂടാതെ നന്നായി പരിശ്രമിക്കുക എന്നൊരു ഉപദേശവും.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: What if one day you woke up to find out that the god of Indian cricket Sachin Tendulkar has not only received your handwritten letter, but also shared it online for the world to see? Arguably, that would be one of the happiest days of your life! Well, for young Avineeshwar Agarwal