Follow KVARTHA on Google news Follow Us!
ad

പ്രാവ് ആള് കൊള്ളാം; മരുന്ന് കടത്തിയതിന് പ്രാവിനെ കസ്റ്റംസ് പിടികൂടി, പ്രാവിന്റെ ശരീരത്തിൽ നിന്നും കസ്റ്റംസ് കണ്ടെത്തിയത് 178 തരം മരുന്നുകൾ!

പുരാണങ്ങളിൽ ദൂതനായും സന്ദേശ വാഹകനായും ജോലി ചെയ്ത് നല്ല പേര് സമ്പാദിച്ച പ്രാവ് There was a time when pigeons were used to deliver messages across countries in the absence of faster means
കുവൈറ്റ് സിറ്റി: (www.kvartha.com 24.05.2017) പുരാണങ്ങളിൽ ദൂതനായും സന്ദേശ വാഹകനായും ജോലി ചെയ്ത് നല്ല പേര് സമ്പാദിച്ച പ്രാവ് കുറ്റ കൃത്യത്തിന് കസ്റ്റംസ് പിടിയിലായി. മരുന്ന് കടത്തിയതിനാണ് പ്രാവിനെ കസ്റ്റംസ് പിടി കൂടിയത്. കുവൈറ്റിലാണ് സംഭവം.

ഇറാഖിൽ നിന്നുള്ള പ്രാവാണ് പിടിയിലായത്.  ഓഫീസിന് സമീപം ട്രാക്ക് ചെയ്താണ് കസ്റ്റംസ് പ്രാവിനെ പിടികൂടിയത്. വിശദമായ പരിശോധനയിൽ ശരീരത്തിന് ചുറ്റുമായി കവർ ചെയ്ത നിലയിൽ 178 തരം മരുന്നുകൾ കണ്ടെത്തി. അൽ അറേബ്യയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.


പ്രാവിനെ വെച്ച് ആരോ ചെയ്യുന്ന കുറ്റ കൃത്യമാണ് സംഭവമെന്ന് കസ്റ്റംസ് വ്യക്തമാക്കിയെങ്കിലും കുറ്റവാളികളെ കുറിച്ച് യാതൊരു സൂചനയും നൽകിയില്ല. ഏത് തരത്തിൽ പെട്ട മരുന്നുകളാണ് പിടിച്ചെടുത്തതെന്നും പുറത്ത് വിട്ടിട്ടില്ല. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: There was a time when pigeons were used to deliver messages across countries in the absence of faster means of communication. But in the contemporary times, the same bird is being used for criminal purposes. In Kuwait, a homing pigeon was caught transporting drugs by custom officials