Follow KVARTHA on Google news Follow Us!
ad

മൊണാക്കോയുടെ ബെർണാഡോ സിൽവിയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി

Monaco’s Bernardo Silva joins Manchester City in 43.6m deal മൊണാക്കോയുടെ ബെർണാഡോ സിൽവിയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി
ലണ്ടൻ: (www.kvartha.com 28.05.2017) ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മാഞ്ചസ്റ്റർ സിറ്റി അടുത്ത സീസണിലേക്കുള്ള പടയൊരുക്കം തുടങ്ങി. മൊണാക്കോയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ബെർണാഡോ സിൽവയെ സിറ്റി സ്വന്തം പാളയത്തിലെത്തിച്ചു. 43 ദശലക്ഷം പൗണ്ടിനാണ് പോർട്ടുഗൽതാരത്തെ സിറ്റി സ്വന്തമാക്കിയത്.

22കാരനായ സിൽവ ഇക്കഴിഞ്ഞ സീസണിൽ മൊണാക്കോയ്ക്കായി 58 മത്സരങ്ങളിൽ കളിച്ചു. 11 ഗോൾ നേടുകയും 11 ഗോളിന് അവസരം ഉണ്ടാക്കുകയും ചെയ്തു. പോർച്ചുഗലിനായി ആകെ 15 മത്സരങ്ങളിൽ ദേശീയ കുപ്പായം അണിഞ്ഞു. ഒരു ഗോളും നേടി.

കോച്ച് പെപ് ഗാർഡിയോളയ്ക്ക് കീഴിലെ പരിശീനവും മത്സര പരിചയവും ലക്ഷ്യമിട്ടാണ് സിറ്റിയുമായി കരാറിൽ എത്തിയതെന്ന് സിൽവ പറഞ്ഞു. ജൂലൈ ഒന്നിന് സിൽവ സിറ്റിയിലെത്തും. ആഴ്സനലിന്‍റെ അലക്സി സാഞ്ചസിനെയും ടോട്ടനത്തിന്‍റെ കെയ്ൽ വാക്കറെയും ടീമിലെത്തിക്കാൻ ഗാർഡിയോള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. അടുത്ത സീസണിൽ കിരീടം നേടുകയാണ് ഗാർഡിയോളയുടെ ലക്ഷ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Manchester City have signed Monaco’s Bernardo Silva in a £43.6m deal. The midfielder has agreed a five-year contract with the Premier League side to kickstart Pep Guardiola’s overhaul of a squad that finished last season without a trophy.