Follow KVARTHA on Google news Follow Us!
ad

ജനനേന്ദ്രിയം മുറിച്ച സംഭവം: പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്ത അമ്മ കസ്റ്റഡിയില്‍; സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദം കണ്ണമൂലക്കാരുടെ കണ്ണിലുണ്ണിയായത് എ ഡി ജി പി സന്ധ്യക്കെതിരെ ഭൂസമരം നയിച്ച്, അമ്മമാരെ കയ്യിലെടുത്തത് കുമാരിപൂജയിലൂടെ, 'ദൈവസഹായം' എന്ന പേരില്‍ സ്വന്തമായി നിരവധി ഹോട്ടലുകളും

പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച്കളഞ്ഞ സംഭവത്തില്‍ യുവതിയുടെ അമ്മ കസ്റ്റഡിയില്‍. മകളെ പീഡിപ്പിക്കാന്‍ മൗനസമ്മതം നല്‍കിയതിനാണ് യുവതിയുടെ അമ്മയെ Kerala, Thiruvananthapuram, Police, News, Religion, Molestation attempt, hospital, Injured, Molestation attempt: Story about Swami Gangeshananda Theerthapadham
തിരുവനന്തപുരം: (www.kvartha.com 20.05.2017) പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച്കളഞ്ഞ സംഭവത്തില്‍ യുവതിയുടെ അമ്മ കസ്റ്റഡിയില്‍. മകളെ പീഡിപ്പിക്കാന്‍ മൗനസമ്മതം നല്‍കിയതിനാണ് യുവതിയുടെ അമ്മയെ കസ്റ്റഡിയിലെടുത്തത്. മാതാവിനെതിരെ പോലീസ് കേസെടുത്തു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയ്‌ക്കെതിരെ കേസെടുത്തത്. യുവതിയെ പീഡിപ്പിക്കുന്നതിന് ഹരി സ്വാമിക്ക് മാതാവ് ഒത്താശ ചെയ്തു കൊടുത്തുവെന്നാണ് പോലീസ് പറയുന്നത്. ഇപ്പോള്‍ പേട്ട പോലീസ് സ്‌റ്റേഷനിലുള്ള യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ഏഴ് വര്‍ഷമായി ഹരിസ്വാമി തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും ഗതികെട്ടാണ് ഇത്ര കടുത്ത പ്രയോഗം നടത്തേണ്ടി വന്നതെന്നും പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തി. 23 കാരിയായ യുവതിയെ പ്ലസ് വണില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് മൊഴി.  (www.kvartha.com 20.05.2017)

Kerala, Thiruvananthapuram, Police, News, Religion, Molestation attempt, hospital, Injured, Molestation attempt: Story about Swami Gangeshananda Theerthapadham

കൊല്ലത്തെ ഒരു ആശ്രമത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി യുവതിയുടെ കുടുംബം എത്തിയപ്പോള്‍ ആണ് അവിടെ അന്തേവാസിയായ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദം ഇവരുമായി അടുക്കുന്നത്. പിന്നീട് യുവതിയുടെ പിതാവ് രോഗബാധിതനായി കിടപ്പിലായതോടെ ഇയാള്‍ പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി ഇവരുടെ വീട്ടിലേക്ക് വന്ന് തുടങ്ങി. യുവതിയുടെ അമ്മയുമായുള്ള അടുപ്പമാണ് ഇയാളെ പെണ്‍കുട്ടിയെ ചൂഷണം ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഇക്കാര്യം അറിഞ്ഞിട്ടും യുവതിയുടെ അമ്മ ഇയാള്‍ക്ക് ഒത്താശ ചെയ്തു കൊടുത്തുവെന്നാണ് പോലീസിന്റെ നിഗമനം.

എഡിജിപി സന്ധ്യക്കെതിരെ ഭൂമിപ്രശ്‌നത്തില്‍ സമരം നയിച്ചാണ് സ്വാമി കണ്ണമൂലക്കാരുടെ പ്രിയങ്കരനായത്. പിന്നീട് രണ്ട് വയസിനും 12 വയസിനും ഇടയിലുള്ള പെണ്‍കുട്ടികളെ ദേവിമാരായി കണക്കാക്കി കുമാരി പൂജ എന്ന പേരില്‍ പൂജ നടത്തിയാണ് ഹരിസ്വാമി അമ്മമാരെ കൈയ്യിലെടുത്തത്. ഇതിനിടെ ഇദ്ദേഹത്തിന്റെ കൊല്ലത്തെ ആശ്രമത്തില്‍ സന്ദര്‍ശകരായിരുന്ന പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തി. പിതാവ് കിടപ്പിലായതോടെ അമ്മയുമായി കൂടുതല്‍ അടുപ്പത്തിലായി. പിന്നീട് തിരുവനന്തപുരത്തെത്തുമ്പോഴൊക്കെ കുളിയും വിശ്രമവുമൊക്കെ ഈ വീട്ടിലായി. നാട്ടുകാര്‍ക്കിടയില്‍ ഇത് സംശയത്തിനിടയാക്കിയെങ്കിലും സ്വാമിക്കെതിരെ ആരോപണത്തിന് ആരും മുതിര്‍ന്നില്ല. എന്നാല്‍ ഇപ്പോള്‍ മകള്‍ തന്നെ സ്വാമിയുടെ ലിംഗം ഛേദിച്ച് നാട്ടുകാരുടെ സംശയം തീര്‍ത്തുകൊടുത്തു. (www.kvartha.com 20.05.2017)

ദൈവസഹായം എന്ന പേരില്‍ കോലഞ്ചേരിയില്‍ ഹോട്ടലുകള്‍ നടത്തിയിരുന്നയാളാണ് ഗംഗേശാനന്ദ് തീര്‍ത്ഥപാദര്‍ എന്ന ശ്രീഹരി. കോലഞ്ചേരി പട്ടിമറ്റം ചെങ്ങറയിലെ സാധാരണ കുടുംബത്തിലാണ് ജനനം. നാല് സഹോദരങ്ങളുണ്ട്. പിതാവിന്റെ ഹോട്ടലില്‍ നിന്ന് വേറെ മൂന്നു ഹോട്ടലുകളും ഇയാള്‍ ആരംഭിച്ചു. ഇവ ഇപ്പോള്‍ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. 15 വര്‍ഷം മുമ്പ് തരികിട പൂജകളും ആത്മീയ പരിപാടികളുമായി നടക്കവേയാണ് നാടുവിട്ടത്. അപ്പോഴേ ആള്‍ അത്യാവശ്യം 'സല്‍പ്പേര്' സമ്പാദിച്ചിരുന്നു. നാല് വര്‍ഷം കഴിഞ്ഞ് പിന്നെ സ്വാമിയായാണ് പ്രത്യക്ഷപ്പെട്ടത്. വെളുത്ത മുണ്ടും മേല്‍മുണ്ടുമായി ബുള്ളറ്റില്‍ സഞ്ചരിച്ചിരുന്ന ഹരിസ്വാമിക്ക് അങ്ങിനെ ബുള്ളറ്റ് സ്വാമിയെന്ന പേരും കിട്ടി. ദൈവസഹായം സ്വാമിയെന്നും വിളിപ്പേരുണ്ടായി. പുത്തന്‍കുരിശിലും ജില്ലയുടെ വിവിധഭാഗങ്ങളിലും നിരവധി ഭൂസ്വത്തുക്കളുണ്ടെന്നാണ് വിവരം.

ആഢംബര കാറുകളിലായിരുന്നു സഞ്ചാരം. ആഭിചാരക്രിയകളായിരുന്നു പ്രധാന പരിപാടിയത്രെ. നല്ല വിദ്യാഭ്യാസവും പെരുമാറ്റവും അസാധാരണമായ ചങ്കൂറ്റവും കൊണ്ട് ഇടപെടുന്നവരുടെ വിശ്വാസം ആര്‍ജിക്കുന്ന സ്വാമി നാട്ടിലെ പല പ്രശ്‌നങ്ങളിലും ഇടപെട്ടിരുന്നു. കൊല്ലം പന്മന ആശ്രമത്തില്‍ ചെന്നതിന് ശേഷമാണ് ദീക്ഷ സ്വീകരിച്ച് കാവിധാരിയായി ഗംഗേശാനന്ദ് തീര്‍ത്ഥപാദര്‍ എന്ന പേരാക്കിയത്. ഇതിന് ശേഷവും നാട്ടിലെത്തിയാല്‍ ബുള്ളറ്റില്‍ തന്നെയായിരുന്നു സഞ്ചാരം. (www.kvartha.com 20.05.2017)

എന്നാല്‍ സ്വാമിക്ക് ആശ്രമവുമായി ബന്ധമില്ലെന്നും പഠനം പൂര്‍ത്തിയാക്കി 15 വര്‍ഷം മുമ്പ് ആശ്രമത്തില്‍ നിന്ന് പോയ ആളാണെന്നും ആശ്രമ അധികൃതര്‍ പറയുന്നത്.

Keywords: Kerala, Thiruvananthapuram, Police, News, Religion, Molestation attempt, hospital, Injured, Molestation attempt: Story about Swami Gangeshananda Theerthapadham