Follow KVARTHA on Google news Follow Us!
ad

മാധ്യമങ്ങൾക്കെതിരെ മനേകാ ഗാന്ധിയുടെ ആക്രോശം

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി രംഗത്ത് Union Minister for Women and Child Development Maneka Gandhi has slammed the media for reporting
ന്യൂഡല്‍ഹി: (www.kvartha.com 28.05.2017) മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി രംഗത്ത്. എല്ലാ ബലാത്സംഗക്കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും അതുകൊണ്ടാണ് ആളുകളുടെ മനസില്‍ ഇക്കാര്യങ്ങള്‍ നിലനില്‍ക്കുന്നതെന്നും മനേകാ ഗാന്ധി കുറ്റപ്പെടുത്തി. അനാവശ്യ റിപ്പോർട്ടുകൾ രാജ്യത്തെ പിന്നാക്കം നയിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉത്തർപ്രദേശിലെ ജെവാറില്‍ കാര്‍ തടഞ്ഞുനിര്‍ത്തി നാല് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനു ശേഷം ഒരു സംഭവത്തിനോടും മാധ്യമങ്ങള്‍ സഹിഷ്ണുത കാട്ടുന്നില്ല. മറ്റു രാജ്യങ്ങളില്‍ ബലാത്സംഗവും മാനഹാനികളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. എന്നാല്‍ ഇന്ത്യയില്‍ എല്ലാ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതു കൊണ്ടുതന്നെ എല്ലാവരുടെയും മനസില്‍ ഇക്കാര്യങ്ങള്‍ നിറഞ്ഞുനില്‍ക്കുകയാമെണെന്നും മന്ത്രി കുറ്റപ്പെടുത്തി.


ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷാറിനടുത്ത് ജെവാറില്‍ കൊള്ളസംഘം വാന്‍ തടഞ്ഞ് കുടുംബാംഗത്തെ വെടിവെച്ചു കൊല്ലുകയും നാലുസ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. അമ്പതുവയസ്സുള്ള സ്ത്രീ ഉള്‍പ്പെടെ ലൈംഗികാതിക്രമത്തിന് ഇരയായവരെ നോയ്ഡ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോയ്ഡയ്ക്കടുത്ത് ജെവാര്‍-ബുലന്ദ്ഷാര്‍ മേഖലയില്‍ ആറംഗസംഘമാണ് അക്രമം നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY:  Union Minister for Women and Child Development Maneka Gandhi has slammed the media for reporting the Jewar incident in which a man was killed. She said that media reports 'every molested case' that is why "it is on top of the mind"