Follow KVARTHA on Google news Follow Us!
ad

മദീനയ്ക്കടുത്ത് ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച 6 ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ മരിച്ചു

മദീന അല്‍ ഖസീം അതിവേഗ പാതയില്‍ ആറ് ബസുകള്‍ കൂട്ടിയിടിച്ചു നിരവധി പേര്‍ മരിച്ചു. ഉംറ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെGulf, News, Accident, Death, bus, Madeena, Saudi Arabia, Riyadh, Pakistan, Bangladesh, Injured, Major bus accident in Al Qaseem road near Madeena
റിയാദ്: (www.kvartha.com 27/05/2017) മദീന അല്‍ ഖസീം അതിവേഗ പാതയില്‍ ആറ് ബസുകള്‍ കൂട്ടിയിടിച്ചു നിരവധി പേര്‍ മരിച്ചു. ഉംറ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. മദീനയില്‍ നിന്ന് 200 കിലോ മീറ്റര്‍ അകലെ അല്‍ഖസീം അതിവേഗ പാതയിലെ ജബല്‍ അല്‍ ഉവൈല്‍ എന്ന സ്ഥലത്തിന് സമീപത്താണ് അപകടം നടന്നത്.

Gulf, News, Accident, Death, bus, Madeena, Saudi Arabia, Riyadh, Pakistan, Bangladesh, Injured, Major bus accident in Al Qaseem road near Madeena.

ആറ് ബസുകളും ഒന്നിനുപിറകെ ഒന്നായി ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച പ്രദേശത്ത് ശക്തമായ പൊടിക്കാറ്റുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. റോഡില്‍ പൊടിക്കാറ്റ് മൂടിയതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് കാഴ്ച പൂര്‍ണമായും മങ്ങിയതാവാം അപകടകാരണമെന്നാണ് നിഗമനം. ദുബൈയില്‍ നിന്നുള്ള നാല് ബസുകളും കിഴക്കന്‍ പ്രവിശ്യയിലെ രണ്ട് ബസുകളുമാണ് അപകടത്തില്‍ പെട്ടത്.



അപകടത്തില്‍ 15 ഓളം പേര്‍ മരിച്ചതായും 48 ലധികം ആളുകള്‍ക്ക് പരുക്കേറ്റതായുമാണ് പ്രാഥമിക നിഗമനം. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഒരു മലയാളി തീര്‍ത്ഥാടകനും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ഉംറക്ക് ശേഷം മദീന സന്ദര്‍ശനവും കഴിഞ്ഞ് തിരിച്ചുവരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാകിസ്ഥാന്‍-ബംഗ്ലാദേശ് പൗരന്മാരാണ് ബസിലുണ്ടായിരുന്നവരില്‍ അധികവും. അപകടത്തില്‍ പെട്ട മൂന്ന് പാകിസ്ഥാനികളെയും ഒരു ബംഗ്ലാദേശിയെയും മലബാര്‍ ഉംറ സര്‍വീസ് ബസില്‍ ദമാമിലെത്തിച്ചതായി മലബാര്‍ ഉംറ സര്‍വീസ് അമീര്‍ അബ്ദുല്‍ ഖാദര്‍ ഫൈസി പറഞ്ഞു.

റെഡ്ക്രസന്റ്, ട്രാഫിക് വിഭാഗങ്ങള്‍, റോഡ് സുരക്ഷാ, ഗതാഗത മാനേജ്‌മെന്റ് വിഭാഗം, മുനിസിപ്പാലിറ്റി അധികൃതര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.





Keywords: Gulf, News, Accident, Death, bus, Madeena, Saudi Arabia, Riyadh, Pakistan, Bangladesh, Injured, Major bus accident in Al Qaseem road near Madeena.