Follow KVARTHA on Google news Follow Us!
ad

കുവൈത്തിൽ കു​ടും​ബ വി​സ ഇനിമുതൽ ഭാ​ര്യ​യ്ക്കും കു​ട്ടി​ക​ൾ​ക്കും മാ​ത്രം

കുവൈത്തിൽ കു​ടും​ബ വി​സ ഇനിമുതൽ ഭാ​ര്യ​യ്ക്കും കു​ട്ടി​ക​ൾ​ക്കും മാ​ത്രം Kuwait suspends renewal of residence visas of siblings, relatives
കു​വൈ​ത്ത്​ സി​റ്റി: (www.kvartha.com 28.05.2017) കുവൈത്തിൽ കു​ടും​ബ വി​സ അ​നു​വ​ദി​ക്കു​ന്ന​ത് ഇനിമുതൽ ഭാ​ര്യ​യ്ക്കും കു​ട്ടി​ക​ൾ​ക്കും മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. ഇ​തോ​ടെ, വി​ദേ​ശ ജോ​ലി​ക്കാ​ർ​ക്ക് മാ​താ​പി​താ​ക്ക​ൾ, സ​ഹോ​ദ​രങ്ങൾ തു​ട​ങ്ങി​യ അ​ടു​ത്ത ബ​ന്ധു​ക്ക​ളെ കു​ടും​ബ വി​സ​യി​ൽ കു​വൈ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ കഴിയില്ല.

ആ​ഭ്യ​ന്ത​ര​ മ​ന്ത്രാ​ല​യ​ത്തി​ലെ റ​സി​ഡ​ൻ​ഷ്യ​ൻ- പാ​സ്​​പോ​ർ​ട്ട് വകുപ്പാണ് ഇ​തു​സം​ബ​ന്ധി​ച്ച ഉത്തര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. നി​ല​വി​ൽ ര​ക്ഷി​താ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി കു​ടും​ബ വി​സ​യി​ൽ കു​വൈ​ത്തി​ലു​ള്ള 11,500 പേ​ർ പുതിയ നി​യ​മ​ത്തിന്റെ പ​രി​ധി​യി​ൽ​വ​രും. ഇ​വ​ർ​ക്ക് കു​ടും​ബ വി​സ വീ​ണ്ടും പു​തു​ക്കി​ക്കൊ​ടു​ക്കി​ല്ല.

ഇതിനാൽ കുടുംബ വിസയിൽ രാ​ജ്യ​ത്ത്​ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​കൾ ഉ​ൾ​പ്പെ​ടെ വി​ദേ​ശി​ക​ൾ​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി വ​രും. റംസാൻ മാസത്തിൽ നഴ്സുമാരെ ജോലിയിൽ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. നോർക്ക വഴിയുള്ള നിയമനത്തിനായിരിക്കും നിയന്ത്രണം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: The government of Kuwait has stopped the renewal of iqama or residence visa for dependents sponsored by expatriates, and for their siblings and other relatives. They will not be either granted visit visas.