Follow KVARTHA on Google news Follow Us!
ad

കുമാർ സംഗക്കാരയ്ക്ക് തുടർച്ചയായ അഞ്ചാം സെഞ്ച്വറി

Kumar Sangakkara hits fifth first-class century in succession കുമാർ സംഗക്കാരയ്ക്ക് തുടർച്ചയായ അഞ്ചാം സെഞ്ച്വറി
ലണ്ടൻ: (www.kvartha.com 28.05.2017) ഈ സീസണോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് പാഡഴിക്കാഴിക്കുമെന്ന് പ്രഖ്യാപിച്ച ശ്രീലങ്കൻ കുമാർ സംഗക്കാരയ്ക്ക് തുടർച്ചയായ അഞ്ചാം സെഞ്ച്വറി. എസെക്സിനെതിരെ സറേയ്ക്ക് വേണ്ടിയാണ് സംഗക്കാരയുടെ റൺവേട്ട. 31 റൺസിന് അഞ്ച് വിക്കറ്റ് വീണ സറേയെ സംഗക്കാരയുടെ 117 റൺസ് കരകയറ്റി.

ആറാം വിക്കറ്റിന് സംഗക്കാരയും സാം കുറാനും 191 റൺസെടുത്തതാണ് കളിയിൽ വഴിത്തിരിവായത്. സാം 90 റൺസെടുത്തു. ഏഴ് വിക്കറ്റിന് 334 റൺസ് എന്ന നിലയിലാണ് സറേ ദിവസത്തെ കളി അവസാനിപ്പിച്ചത്. വ്യക്തിഗത സ്കോർ 46ൽ നിൽക്കേ, അലിസ്റ്റർ കുക്ക് ക്യാച്ച് പാഴാക്കിയതും സംഗക്കാരയ്ക്കു തുണയായി.

സംഗക്കാര മുൻ ഇന്നിംഗ്സുകളിൽ 138, 105, 114, 120 എന്നിങ്ങനെയാണ് സ്കോർ ചെയ്തത്. ആകെ അഞ്ച് കളിയിൽ നേടിയത് 769 റൺസ്. 128.16 റൺസാണ് ശരാശരി. മൈക് ഹസിക്ക് ശേഷം കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി അഞ്ച് സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് സംഗക്കാര. ഹസി 2003ൽ നോർതാംപ്ടൺഷെയറിന് വേണ്ടിയാണ് തുടർച്ചയായ അ‍ഞ്ച് സെഞ്ച്വറി നേടിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Kumar Sangakkara's fifth successive first-class century led a remarkable recovery for Surrey against Essex. The Sri Lankan finished unbeaten on 177 as Surrey closed on 334-7 having been reduced to 31-5 in the opening hour of a sun-drenched first day at Chelmsford.