Follow KVARTHA on Google news Follow Us!
ad

അ‍ർജന്‍റീനയെ രക്ഷിക്കാൻ ജോർജ് സാംപോളി വരുന്നു

Jorge Sampaoli: Argentina reach agreement with Sevilla to appoint boss അ‍ർജന്‍റീനയെ രക്ഷിക്കാൻ ജോർജ് സാംപോളി വരുന്നു
ബ്യൂണസ് അയേഴ്സ്: (www.kvartha.com 28.05.2017) ചിലിയെ ചരിത്രത്തിൽ ആദ്യമായി കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിച്ച ജോ‍ർജ് സാംപോളിയുടെ സ്വപ്നം സഫലമായി. സാംപോളിയെ അ‍ർജന്‍റീന ദേശീയ ഫുട്ബോൾ ടീമിന്‍റെ കോച്ചായി നിയമിച്ചു. സ്പാനിഷ് ക്ലബ് സെവിയയുമായി ഒരുവർഷ കരാർ ശേഷിക്കെയാണ് സാപോളി മെസ്സിയെയും സംഘത്തെയും പരിശീലിപ്പിക്കാൻ എത്തുന്നത്.

അൻപത്തിയേഴുകാരനായ സാംപോളി കഴിഞ്ഞ സീസണിലാണ് സെവിയയുടെ കോച്ചായത്. സ്പാനിഷ് ലീഗിൽ സെവിയയെ നാലാം സ്ഥാനത്ത് എത്തിച്ച സാംപോളി ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടറിലും എത്തിച്ചു. തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം അർജന്റീന ദേശീയ ടീമിന്‍റെ കോച്ചാവുകയാണെന്ന് നേരത്തേ സാംപോളി പറഞ്ഞിരുന്നു.


ഒരു വർഷ കരാർ ശേഷിക്കുന്നുണ്ടെങ്കിലും സെവിയയുമായി അർജന്റീന ഫുട്ബോൾ ഫെഡറേഷൻ നേരിട്ട് ച‍ർച്ച നടത്തുകയായിരുന്നു. ഒടുവിൽ സെവിയ സാംപോളിയെ വിട്ടുകൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. ലോകകപ്പ് യോഗ്യതാറൗണ്ടിൽ അർജന്‍റീന അഞ്ചാം സ്ഥാനത്തേക്ക് വീണതോടെയാണ് അർജന്‍റീന നിലവിലെ കോച്ച് എഡ്ഗാർഡോ ബൗസയെ പുറത്താക്കിയത്. ഇതിന് പകരമാണ് സാംപോളി ദേശീയ ടീമിന്‍റെ കോച്ചായി എത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Argentina and Sevilla have reached agreement for Jorge Sampaoli to take over as boss of his home country.Sampaoli, 57, guided Sevilla to a fourth-placed finish in La Liga in his only season in charge and the last 16 of the Champions League before losing 3-2 on aggregate to Leicester.