Follow KVARTHA on Google news Follow Us!
ad

60 ടൺ ഭാരമുള്ള യുദ്ധടാങ്കിന് സഞ്ചരിക്കാവുന്ന കരുത്തിൽ ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലം ചൈന അതിർത്തിയിൽ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

India's longest bridge to be inaugurated near China border ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലം ചൈന അതിർത്തിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ദിബ്രുഗർ: (www.kvartha.com 15.05.2017) ഇന്ത്യയിലെ  ഏറ്റവും നീളംകൂടിയ പാലം ചൈന അതിർത്തിയിൽ ഉദ്ഘാടനത്തിന് തയ്യാറായി. 9.15 കിലോമീറ്ററാണ് പാലത്തിന്‍റെ നീളം. ദോള^സാദിയ പാലം ബ്രഹ്മപുത്ര നദിക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത്. ഈമാസം 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാലം രാജ്യത്തിന് സമർപ്പിക്കും.

60 ടൺ ഭാരമുള്ള യുദ്ധടാങ്കിന് സഞ്ചരിക്കാവുന്ന കരുത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. ചൈനീസ് അതിർത്തിയോട് ചേർന്ന് അസമിലാണ് പാലം.  ഇന്ത്യ ചൈന അതിർത്തിയിൽ സൈനിക ശക്തി ബലപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പാലം നിർമിച്ചിരിക്കുന്നത്. ഇതൊടൊപ്പം അരുണാചൽ പ്രദേശിലെയും അസമിലെയും ജനങ്ങൾക്കും പാലം പ്രയോജനം ചെയ്യും.


നിലവിൽ മുംബൈയിലെ 3.55 കിലോമീറ്റർ ദൂരമുള്ള ബാന്ദ്ര - വോർളി പാലമാണ് ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലം. ഈ റെക്കോർഡാണ്   ബ്രഹ്മപുത്ര നദിക്ക് കുറുകെ നിർമിച്ചിരിക്കുന്ന ദോള-സാദിയ പാലം തകർക്കുക. 2011ലാണ് നിർമാണം തുടങ്ങിയത്. 950 കോടി രൂപയാണ് മുതൽമുടക്ക്. അസം തലസ്ഥാനമായ ദിസ്പൂരിൽ നിന്ന് 540 കിലോമീറ്റർ അകലെയാണ് പാലം. അരുണാചൽ തലസ്ഥാനമായ ഇറ്റനാഗറിൽ നിന്ന് 300 കിലോമീറ്റർ ദൂരവുമുണ്ട്.

Image Credit: PTI/ file

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: India's longest river bridge+ , capable of withstanding the weight of a 60-tonne battle tank, will be inaugurated in Assam close to the border with China on May 26 by Prime Minister Narendra Modi.