Follow KVARTHA on Google news Follow Us!
ad

ഹൗറ റെയിൽവേ സ്റ്റേഷന് ഇനി സൗരോർജത്തിന്‍റെ തിളക്കം

Howrah station to go solar in August ഹൗറ റെയിൽവേ സ്റ്റേഷന് ഇനി സൗരോർജത്തിന്‍റെ തിളക്കം
കൊൽക്കത്ത: (www.kvartha.com 23.05.2017) കൊൽക്കത്തയുടെ മുഖമുദ്രകളിൽ ഒന്നായ ഹൗറ റെയിൽവേ സ്റ്റേഷൻ ചരിത്ര നേട്ടത്തിലേക്ക്. ഇന്ത്യയിലെ ഏറ്റവും പഴയ രണ്ടാമത്തെ റെയിൽവേ സ്റ്റേഷനായ ഹൗറ ഓഗസ്റ്റ് മുതൽ പ്രവർത്തിക്കുക സൗരോ‍ർജം ഉപയോഗിച്ചായിരിക്കും. പകൽ സമയത്തെ പ്രവർത്തനങ്ങൾക്കാണ് സൗരോർജം പ്രയോജനപ്പെടുത്തുക.

23 പ്ലാറ്റ്ഫോമുകളുള്ള 293 തീവണ്ടികൾ പുറപ്പെടുന്ന സ്റ്റേഷനാണ് ഹൗറ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ യാത്രക്കാ‍ർ സഞ്ചരിക്കുന്ന തീവണ്ടി സ്റ്റേഷനാണിത്. 1954ൽ വൈദ്യുതീകരിച്ച സ്റ്റേഷനിൽ ഇപ്പോൾ പതിനായിരം യൂണിറ്റ് വൈദ്യുതിയാണ് ഒരു ദിവസത്തേക്ക് വേണ്ടത്.



2025ൽ ഇന്ത്യയിലെ എല്ലാ സ്റ്റേഷനുകളും സൗരോ‍ർജ വൈദ്യുതി ഉപയോഗിക്കുന്ന  പ്രധാനമന്ത്രിയുടെ പദ്ധതിയുടെ ഭാഗമായാണ് ഹൗറ സ്റ്റേഷൻ മുഖംമിനുക്കുന്നത്. 23 പ്ലാറ്റുഫോമുകളിലും സൗരോർ‍ജ പാനലുകൾ വിരിച്ചുകഴിഞ്ഞു. സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയാണ് നിർമാണം. 21 കോടി രൂപയാണ് നി‍ർമാണ ചെലവ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Howrah station, Kolkata's iconic red-bricked edifice, is set to go green. Come August, the largest and second-oldest railway station in the country will switch over to solar power to meet its daytime energy needs.