Follow KVARTHA on Google news Follow Us!
ad

സഹീർ ഖാനെ ഇന്ത്യൻ ബൗളിംഗ് കോച്ചാക്കണമെന്ന് ഹർഭജൻ സിംഗ്

Harbhajan Singh pushes Zaheer Khan for India's bowling coach സഹീർ ഖാനെ ഇന്ത്യൻ ബൗളിംഗ് കോച്ചാക്കണമെന്ന് ഹർഭജൻ സിംഗ്
ന്യൂഡൽഹി: (www.kvartha.com 23.05.2017) ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ബൗളിംഗ് കോച്ചായി സഹീർ ഖാനെ നിയമിക്കണമെന്ന് ഹർഭജൻ സിംഗ്. ഇന്ത്യക്ക് കിട്ടാവുന്നതിൽ വച്ചേറ്റവും മികച്ച ബൗളിംഗ് പരിശീലകൻ സഹീർ ഖാൻ ആയിരിക്കുമെന്നും ഹർഭജൻ സിംഗ് പറഞ്ഞു.

2015ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച സഹീർ ഐ പി എല്ലിൽ ഡൽഹി ഡെയർ ഡെവിൾസിന്‍റെ ക്യാപ്റ്റനാണ്. 38കാരനായ സഹീർ 92 ടെസ്റ്റിൽ നിന്ന് 311 വിക്കറ്റും 200 ഏകദിനത്തിൽ നിന്ന് 282 വിക്കറ്റും 17 ട്വന്‍റിയിൽ നിന്ന് 17 വിക്കറ്റും നേടിയിട്ടുണ്ട്.

നേരത്തേ, ഇന്ത്യൻ ടീമിന് ബൗളിംഗ് കോച്ചിനെ നിയമിക്കണമെന്ന് കോച്ച് അനിൽ കുംബ്ലെയും ക്യാപ്റ്റൻ വിരാട് കോലിയും ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹർഭജൻ സഹീറിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇരുവരും ഇന്ത്യൻ ടീമിൽ ഏറെക്കാലം ഒരുമിച്ച് കളിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Veteran Indian off-spinner Harbhajan Singh has tipped former left-arm paceman Zaheer Khan for the role of the national team's fast bowling coach.