Follow KVARTHA on Google news Follow Us!
ad

കേരള കോണ്‍ഗ്രസില്‍ ഇനിയൊരു പിളര്‍പ്പുണ്ടാകരുത്: യൂത്ത് ഫ്രണ്ട്

കേരള കോണ്‍ഗ്രസ് (എം) ല്‍ ഇനിയൊരു പിളര്‍പ്പുണ്ടാവരുതെന്നാണ് ആഗ്രഹമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞകടമ്പന്‍. പുതിയൊരു കേരള കോണ്‍ഗ്രസ് Kottayam, Kerala, Politics, Kerala Congress (m), Congress, Controversy, Trending,
കോട്ടയം: (www.kvartha.com 06.05.2017) കേരള കോണ്‍ഗ്രസ് (എം) ല്‍ ഇനിയൊരു പിളര്‍പ്പുണ്ടാവരുതെന്നാണ് ആഗ്രഹമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞകടമ്പന്‍. പുതിയൊരു കേരള കോണ്‍ഗ്രസ് ജനിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ വേദനയുണ്ടാക്കും. കേരള കോണ്‍ഗ്രസിലെ പി ജെ ജോസഫും കെ എം മാണിയും ഒരുമിച്ച് ശക്തിയായി മുന്നോട്ടുപോവണമെന്നാണ് ആഗ്രഹം. കേരള കോണ്‍ഗ്രസ് പിളര്‍ന്നുകാണാന്‍ താല്‍പര്യമുള്ളവര്‍ കോണ്‍ഗ്രസിലുണ്ടാവാം. എന്നാല്‍, പാര്‍ട്ടിയില്‍ യാതൊരു ഭിന്നതയുമില്ല. ചില തീരുമാനങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് പി ജെ ജോസഫ് പറഞ്ഞത്. തിങ്കളാഴ്ചത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തോടെ അതെല്ലാം പരിഹരിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും സജി മഞ്ഞകടമ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.



കേരള കോണ്‍ഗ്രസ് എല്‍ ഡി എഫിലേക്കും യു ഡി എഫിലേക്കും പോവാന്‍ തീരുമാനിച്ചിട്ടില്ല. ആരുടെയും വാതിലില്‍ മുട്ടുകയോ അപേക്ഷ കൊടുക്കുകയോ ചെയ്തിട്ടില്ല. എല്ലാവരും തങ്ങള്‍ക്ക് മുന്നില്‍ വാതിലടച്ചെന്നാണ് പറയുന്നത്. കെ എം മാണി നേതൃത്വം കൊടുക്കുന്ന മൂന്നാംമുന്നണിക്കും സാധ്യതയുണ്ട്. കേരള കോണ്‍ഗ്രസിനെ യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയം പഠിപ്പിക്കേണ്ടതില്ല. തദ്ദേശസ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ പ്രസ്താവന ബാലിശമാണ്. പിന്തുണ വേണ്ടാത്തവര്‍ സ്വയം പിരിഞ്ഞുപോവാനുള്ള മാതൃക കാണിക്കണമെന്ന് കോണ്‍ഗ്രസിനെ ഉപദേശിക്കണം. തദ്ദേശസ്ഥാപനങ്ങളില്‍ കോണ്‍ഗ്രസുമായി നേരത്തെയുണ്ടായിരുന്ന ധാരണ തുടരണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്. കോണ്‍ഗ്രസിന് മറിച്ചൊരു തീരുമാനമുണ്ടെങ്കില്‍ അവര്‍ സ്വയം വിട്ടുപോവുകയാണ് ചെയ്യേണ്ടത്.

കോട്ടയത്ത് പല സ്ഥലങ്ങളിലും കോണ്‍ഗ്രസ് കരാര്‍ ലംഘിച്ച സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്തില്‍ അത്തരമൊരു സമീപനം സ്വീകരിച്ചത്. പാര്‍ട്ടി ആര്‍ക്കും വിപ്പും നല്‍കിയിരുന്നില്ല. കേരള കോണ്‍ഗ്രസ് യു ഡി എഫ് വിട്ടശേഷം ജോസ് കെ മാണി ഏത് മുന്നണിയില്‍നിന്നും ലോക്‌സഭയിലെത്തുമെന്ന് ആലോചിച്ച് യൂത്ത് കോണ്‍ഗ്രസ് തലപുണ്ണാക്കേണ്ട. ബാര്‍ കേസില്‍ കെ എം മാണി അഴിമതി നടത്തിയിട്ടില്ലെന്ന് എല്‍ ഡി എഫിനുപോലും ബോധ്യപ്പെട്ടത് കേരള കോണ്‍ഗ്രസിന് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Kerala, Politics, Kerala Congress (m), Congress, Controversy, Trending,