Follow KVARTHA on Google news Follow Us!
ad

ജേക്കബ് തോമസ് മഅ്ദനിയോട് അന്ന് നീതി കാണിച്ചോ? ഇത് വായിച്ചിട്ട് തീരുമാനിക്കൂ

ഔദ്യോഗികമായി പ്രകാശനം നടക്കാതിരുന്നിട്ടും ചൂടപ്പം പോലെ വിറ്റഴിയുന്ന ജേക്കബ് തോമസിന്റെ സര്‍വീസ് സ്‌റ്റോറി 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' പിഡിപി ചെയര്‍മാന്റെ അറസ്റ്റുമായി ബന്ധKerala, Thiruvananthapuram, Kannur, Abdul-Nasar-Madani, Jacob Thomas, Oommen Chandy, Politics, IPS Officer, Autobiography, News, Story, Did Jacob Thomas intervene for giving justice for Maudani?
തിരുവനന്തപുരം: (www.kvartha.com 22.05.2017) ഔദ്യോഗികമായി പ്രകാശനം നടക്കാതിരുന്നിട്ടും ചൂടപ്പം പോലെ വിറ്റഴിയുന്ന ജേക്കബ് തോമസിന്റെ സര്‍വീസ് സ്‌റ്റോറി 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' പിഡിപി ചെയര്‍മാന്റെ അറസ്റ്റുമായി ബന്ധപ്പട്ട സംഭവവികാസങ്ങളേക്കുറിച്ച് വിശദീകരിക്കുന്നത് 80, 81 പേജുകളിലായാണ്. അതിന്റെ പൂര്‍ണ്ണരൂപം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.

'കണ്ണൂരില്‍ നിന്നാണ് ഞാന്‍ എറണാകുളം പോലീസ് കമ്മീഷണറായി എത്തുന്നത്. ക്രൈംബ്രാഞ്ചില്‍ എന്റെ മേധാവിയായിരുന്ന സി എ ചാലി ഡിജിപി ആയിരുന്നപ്പോഴാണ് അതിനു തീരുമാനമുണ്ടായത്, 1997ല്‍. പിറ്റേ വര്‍ഷം ഏപ്രില്‍ ഫൂളിന്റെയന്ന് രാവിലെ എട്ടുമണിക്ക് എനിക്ക് വയര്‍ലെസ് സന്ദേശം വന്നു. ചുമതല മറ്റൊരാള്‍ക്ക് കൈമാറുക. കേരളത്തില്‍ ആദ്യത്തെ ഇന്ത്യാ - ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് മാച്ചിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കലൂര്‍ സ്‌റ്റേഡിയത്തില്‍ ഞാന്‍ പോലീസുകാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയാണ്. അതിനിടെയാണ് സന്ദേശം എത്തുന്നത്.

Kerala, Thiruvananthapuram, Kannur, Abdul-Nasar-Madani, Jacob Thomas, Oommen Chandy, Politics, IPS Officer, Autobiography, News, Story, Did Jacob Thomas intervene for giving justice for Maudani?


തലേന്നു രാത്രി പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയെ കലൂരില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന്റെ പേരിലല്ല, അതിനോടു വിയോജിച്ചതിനും പിന്നില്‍ കളിച്ചവരുടെ തന്ത്രങ്ങള്‍ പൊളിച്ചതിനുമായിരുന്നു ചുമതലയില്‍ നിന്ന് നീക്കിയുള്ള ഉത്തരവ്. തലേന്ന്, അതായത് 1998 മാര്‍ച്ച് 31നു രാവിലെ തിരുവനന്തപുരത്തു നിന്ന് അന്നത്തെ ഒരു പ്രധാനിയുടെ ഫോണ്‍ വന്നു. മഅ്ദനിയെ അറസ്റ്റ് ചെയ്യണം. മഅ്ദനി എറണാകുളത്ത് സ്ഥിരതാമസമാണെന്നു പോലും എനിക്ക് അറിയില്ലായിരുന്നു. ഏതായാലും ഞാനുടനെ അസിസ്റ്റന്റ് കമ്മീഷണര്‍മാരെയെല്ലാം വിളിച്ച് ചോദിച്ചു, മഅ്ദനിക്കെതിരേ കേസുണ്ടോയെന്ന്. കേസൊന്നുമില്ലെന്നായിരുന്നു എല്ലാവരുടെയും മറുപടി. മഅ്ദനിക്കെതിരേ കേസൊന്നുമില്ലെന്നും അതിനാല്‍ അറസ്റ്റ് ചെയ്യാനാകില്ലെന്നും തിരുവനന്തപുരത്തേക്ക് ഞാന്‍ മറുപടി നല്‍കി. അങ്ങേത്തലയ്ക്കല്‍ ആ മറുപടി ഇഷ്ടമായില്ലെന്ന് എനിക്ക് വ്യക്തമായി.

വൈകുന്നേരമായപ്പോള്‍ കോഴിക്കോട്ടുനിന്ന് ഒരു സിഐ എത്തി. മഅ്ദനിക്കെതിരേ അവിടെയൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട്. എന്തോ പ്രസംഗത്തിന്റെ പേരിലുള്ള കേസായിരുന്നു. അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ തക്കതായിരുന്നോ എന്ന് സംശയമുണ്ട്. സംഗതികളില്‍ എനിക്ക് ചതി മണത്തു. പിറ്റേന്ന് കൊച്ചിയില്‍ ക്രിക്കറ്റ് മല്‍സരം നടക്കുകയാണ്. വന്‍തോതില്‍ ജനം എത്തും. അതിനു തൊട്ടുമുമ്പ് ഇങ്ങനെയൊരു പ്രശ്‌നമുണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകാം. അങ്ങനെ സംഭവിക്കണമെന്നും അതിലൂടെ ഞാന്‍ പ്രതിക്കൂട്ടിലാകണമെന്നും ആരൊക്കെയോ ആഗ്രഹിക്കുന്നുണ്ട്.

കേസുള്ളയാളെ അറസ്റ്റ് ചെയ്യാതെ നിവൃത്തിയില്ല. എന്നാല്‍ പിന്നില്‍ കളിക്കുന്നവരുടെ തന്ത്രം പൊളിക്കേണ്ടതുമുണ്ട്. അറസ്റ്റ് വൈകിപ്പിക്കുക മാത്രമായിരുന്നു ബുദ്ധി. അറസ്റ്റ് വാര്‍ത്ത പിറ്റേന്നത്തെ പത്രങ്ങളില്‍ വരുന്നത് ഒഴിവാക്കിയാല്‍ തന്നെ വലിയ കാര്യമായി. രാത്രി 11 മണിയോടെ അറസ്റ്റ് നടപടിയുണ്ടായി. അതുവരെ മഅ്ദനി സ്ഥലംവിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ മുന്‍കരുതലുമെടുത്തിരുന്നു. അറസ്റ്റ് ഉണ്ടായപ്പോഴേ ഞാന്‍ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി, കൊച്ചിയിലേക്ക് കൊണ്ടുവരേണ്ട, ഉടനേ കൊഴിക്കോട്ടേയ്ക്ക് കൊണ്ടുപൊയ്‌ക്കൊള്ളുക. മഅ്ദനിയെയും കൊണ്ടുള്ള വാഹനം തൃശൂര്‍ കടന്നുവെന്ന് ഉറപ്പാക്കിയിട്ടാണ് രാത്രി ഒരു മണിയോടെ ഞാന്‍ ഉറങ്ങാന്‍ പോയത്.

പിറ്റേന്നു രാവിലെ എഴുന്നേറ്റ് കലൂര്‍ സ്‌റ്റേഡിയത്തിലെത്തി. അവിടെയാണ് ചുമതല മാറാനുള്ള നിര്‍ദേശം വരുന്നത്. ക്രിക്കറ്റ് നടക്കാന്‍ പോവുകയല്ലേ, അതിനിടയില്‍ എങ്ങനെയാണ് ചുമതല വിടുന്നതെന്ന് സന്ദേശം കൈമാറിയ ആളോട് ഞാന്‍ ചോദിച്ചു. അതൊന്നും പറഞ്ഞിട്ടില്ല, ഉടനടി ചുമതല മാറണമെന്നാണ് നിര്‍ദേശമെന്നായിരുന്നു അയാളുടെ മറുപടി. അപമാനിതനെന്ന തോന്നലോടെയാണ് ഞാന്‍ കലൂരിലെ കളിക്കളം വിട്ടത്. മറൈന്‍ ഡ്രൈവിലെ ക്വാര്‍ട്ടേഴ്‌സിലേക്ക്. സാധനങ്ങളെല്ലാം പായ്ക്ക് ചെയ്തു. പനമ്പിള്ളി നഗറില്‍ ഒരു വാടക വീട്ടിലേക്കു മാറി. പിന്നെ കുറേ ദിവസത്തേക്ക് പോസ്റ്റിങ് കിട്ടിയില്ല. പണിയൊന്നും ചെയ്യാതെ. വാഹനവുമില്ലാതെ ഞാന്‍ വീട്ടിലിരുന്നു...'

Keywords: Kerala, Thiruvananthapuram, Kannur, Abdul-Nasar-Madani, Jacob Thomas, Oommen Chandy, Politics, IPS Officer, Autobiography, News, Story, Did Jacob Thomas intervene for giving justice for Maudani?