Follow KVARTHA on Google news Follow Us!
ad

രാജ്യത്ത് കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് കൊണ്ട് കേന്ദ്രത്തിന്റെ വിജ്ഞാപനം; ആശങ്കയോടെ കച്ചവടക്കാർ, അനുവദിക്കില്ലെന്ന് കേരളം

രാജ്യത്ത് കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ്The government has banned the sale of cows for slaughter at animal markets across India, a regulation
ന്യൂഡൽഹി: (www.kvartha.com 26.05.2017) രാജ്യത്ത് കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്. ഇതോടെ നിരവധി കച്ചവടക്കാർ എന്ത് ചെയ്യുമെന്നറിയാതെ ആശങ്കയിലാണ്. അതേസമയം തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് കേരളം വ്യക്തമാക്കി.

കന്നുകാലികളെ കാര്‍ഷിക ആവശ്യത്തിന് മാത്രമെ വില്‍ക്കാന്‍ പാടുള്ളൂവെന്നാണ് പുതിയ ഉത്തരവ്. കൂടാതെ സംസ്ഥാനാന്തര വില്‍പ്പനയും നിരോധിച്ചു. കൊല്ലുകയില്ല എന്ന് സത്യവാങ്മൂലം നല്‍കാതെ ഇവയെ വില്‍പ്പനക്കായി പോലും എത്തിക്കരുതെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

വാങ്ങുന്നയാള്‍ കൃഷിക്കാരനാണെന്ന് ഉറപ്പ് വരുത്തണമെന്നും ഒരിക്കല്‍ വിറ്റ കന്നുകാലികളെ ആറ് മാസത്തിനുള്ളില്‍ മറിച്ച് വില്‍ക്കരുതെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു. ഏതെങ്കിലും മതാചാര ചടങ്ങുകളുടെ ഭാഗമായി കന്നുകാലികളെ ബലികൊടുക്കുന്നതും നിരോധിച്ചിട്ടുണ്ട്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവെന്നാണ് വിശദീകരണം. കാള, പശു, പോത്ത് ,ഒട്ടകം എന്നിവയാണ് നിരോധനത്തിന്റെ പരിധിയിലുള്ളത്.


എന്നാൽ കന്നുകാലി കശാപ്പ് സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ പെട്ടതാണെന്നും നിരോധന വിജ്ഞാപനവുമായി കേന്ദ്രസര്‍ക്കാര്‍ എത്തിയത് കേന്ദ്രസര്‍ക്കാരിന്റെ ആര്‍ എസ് എസ് അജണ്ട നടപ്പാക്കാനാണെന്നും കൃഷിമന്ത്രി മന്ത്രി വി എസ് സുനില്‍കുമാര്‍ പ്രതികരിച്ചു.


Summary: The government has banned the sale of cows for slaughter at animal markets across India, a regulation that will hurt thousands of poor farmers and also choke supplies for the country’s meat exports industry