Follow KVARTHA on Google news Follow Us!
ad

സൗജന്യ പാചകവാതക കണക്ഷന്‍: വ്യാജ വെബ്‌സൈറ്റുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് സൗജന്യമായി പാചകവാതക കണക്ഷന്‍ നല്‍കുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജനയുമായി ബന്ധപ്പെട്ട് അടുത്തിടെKerala, New Delhi, Website, Family, PM, Fake, News, National, India, central government warned about fake websites on LPG connection
ന്യൂഡല്‍ഹി: (www.kvartha.com 23.05.2017) ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് സൗജന്യമായി പാചകവാതക കണക്ഷന്‍ നല്‍കുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജനയുമായി ബന്ധപ്പെട്ട് അടുത്തിടെ നിരവധി വ്യാജ വെബ്‌സൈറ്റുകള്‍ പ്രചരിക്കുതിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ആവശ്യപ്പെട്ടു. www.pmujjwalayojana.com ആണ് പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. പുതിയ എല്‍പിജി കണക്ഷന് വേണ്ടി ഗുണഭോക്താക്കള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള സൗജന്യ ഫോമുകളും ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഹോം പേജ്‌

ഒരു സ്ഥാപനം www.ujwalayojana.org എന്ന പേര് ഉപയോഗിച്ച് ആര്‍ ജി ജി എല്‍ വി യോജനയ്ക്ക് കീഴില്‍ എല്‍പിജി വിതരണക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് ഒരു പരസ്യം ചില മാധ്യമങ്ങളില്‍ വരികയുണ്ടായി. എല്‍പിജി വിതരണക്കാരെ നിയമിക്കുന്നതിന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ഈ സ്ഥാപനത്തിന് യാതൊരു അധികാരവും നല്‍കിയിട്ടില്ല.

ഇത്തരം പരസ്യങ്ങളോടോ, അംഗീകാരമില്ലാത്ത വെബ്‌സൈറ്റുകള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നോ ഉള്ള ഇത്തരത്തില്‍പ്പെട്ട ഒരു ആശയ വിനിമയങ്ങളോടും പൊതുജനങ്ങള്‍ പ്രതികരിക്കരുതൈന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കാണ് പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിക്ക് കീഴില്‍ സൗജന്യ പാചക വാതക കണക്ഷന്‍ നല്‍കുന്നത്. എല്‍പിജി ഏജന്‍സികളുടെ വിതരണം ഈ പദ്ധതി വഴിയല്ല നടത്തുന്നതെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

Keywords: Kerala, New Delhi, Website, Family, PM, Fake, News, National, India, central government warned about fake websites on LPG connection