Follow KVARTHA on Google news Follow Us!
ad

ജസ്റ്റിൻ ബീബറിന്റെ സംഗീത വിരുന്ന് നിയമ വിരുദ്ധമായി നടത്തിയതോ? ഷോ നടത്തിപ്പുകാർ വ്യക്തമായ വിവരങ്ങൾ നൽകിയില്ലെന്ന് വിനോദ വകുപ്പ്; 2.77 കോടി രൂപ പിഴ നൽകേണ്ടി വരുമെന്ന് സൂചന, പോപ്പ് ഗായകന്റെ സംഗീത സന്ധ്യ വീണ്ടും വാർത്തകളിൽ

പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറിന്റെ ഇന്ത്യൻ സംഗീത വിരുന്ന് വീണ്ടും വാർത്തകളിൽ Canadian popstar Justin Bieber’s concert in Mumbai is back in the news. Reason: the entertainment
മുംബൈ: (www.kvartha.com 23.05.2017) പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറിന്റെ ഇന്ത്യൻ സംഗീത വിരുന്ന് വീണ്ടും വാർത്തകളിൽ ഇടം നേടുന്നു. ഷോ നടത്തിപ്പുക്കാർ വ്യക്തമായ വിവരങ്ങൾ ധരിപ്പിച്ചില്ലെന്ന് ആരോപിച്ച് വിനോദ വകുപ്പ് രംഗത്ത്. അനുമതി ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ആളുകളെ പരിപാടിയിലേക്ക് ക്ഷണിച്ചത് നിയമ ലംഘനമാണെന്നും പിഴയായി  രണ്ട് കോടി 77 ലക്ഷം രൂപ നൽകേണ്ടി വരുമെന്നും വിനോദ വകുപ്പ് വ്യക്തമാക്കി. താനെ ഇൻഫോർമേഷൻ ഉദ്യോഗസ്ഥ അനിരുദ്ധയാണ് ഷോ നടത്തിപ്പുകാരായ വൈറ്റ് ഫോക്സിനെതിരെ ആരോപണമുന്നയിച്ചത്.

ഷോ നടത്തിപ്പിനെ കുറിച്ച് ധരിപ്പിച്ചിരുന്നെങ്കിലും സഹ നടത്തിപ്പുകാരുടെയും നിർമ്മാതാക്കളുടെയും വിവരങ്ങൾ വ്യക്തമാക്കിയിരുന്നില്ലെന്ന്  അനിരുദ്ധ പറഞ്ഞു. കൂടാതെ ടിക്കറ്റ് എടുക്കാതെ 7000 ത്തോളം ആളുകൾ പരിപാടി കണ്ടിട്ടുണ്ട്. അതിനെ കുറിച്ച് ഓർഗനൈസർ ഒന്നും പറഞ്ഞില്ലെന്നും അതിന്റെ പിഴ ചുമത്തുമെന്നും അവർ കൂട്ടിച്ചേർത്തു. വൈഡ് ഫോക്സ് ഡയറക്ടർ അർജുൻ ജെയിന് ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.


നേരത്തെ ബീബറിന് ഇന്ത്യയിൽ ഒരുക്കി കൊടുത്ത ആഡംബര സൗകര്യങ്ങൾക്കെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. കൂടാതെ താരം പാട്ട് റെക്കോർഡ് ചെയ്ത ശേഷം ചുണ്ടനക്കി ആരാധകരെ കബളിപ്പിക്കുകയായിരുന്നുവെന്നും വിമർശനമുയർന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Canadian popstar Justin Bieber’s concert in Mumbai is back in the news. Reason: the entertainment department of the Thane district collectorate has sent a show-cause notice to its organisers for not providing complete information on sponsors and partners, and allowing more people than