Follow KVARTHA on Google news Follow Us!
ad

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന് നാടകീയജയം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന് നാടകീയജയം Ben Stokes and Mark Wood seal series in Southampton
ലണ്ടൻ: (www.kvartha.com 28.05.2017) ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് നാടകീയ ജയം. ഇംഗ്ലണ്ട് രണ്ട് റണ്ണിന് ദക്ഷിണാഫ്രിക്കയെ തോൽപിച്ചു. ഇംഗ്ലണ്ടിന്‍റെ 330 റൺസ് പിന്തുട‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 5 വിക്കറ്റിന് 328 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. ആദ്യ ഏകദിനത്തിലും ഇംഗ്ലണ്ട് ജയിച്ചിരുന്നു.

മാർക് വുഡ് എറിഞ്ഞ അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടത് ഏഴ് റൺസായിരുന്നു. എന്നാൽ വുഡ് നാല് റൺ മാത്രം വിട്ടുകൊടുത്ത് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചു. 98 റൺസെടുത്ത ക്വിന്‍റൺ ഡി കോക്കാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ഡിവിലിയേഴ്സ് 52ഉം ഡേവിഡ് മില്ലർ 71ഉം റൺസെടുത്തു.

ആദ്യം ബാറ്റ്ചെയത ഇംഗ്ലണ്ട് ആറ് വിക്കറ്റിനാണ് 330 റൺസിൽ എത്തിയത്. 80 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ ബെൻ സ്റ്റോക്സിന്‍റെ സെഞ്ച്വറി കരകയറ്റുകയായിരുന്നു. സ്റ്റോക്സ് 79 പന്തിൽ 11 ഫോറും മൂന്ന് സിക്സും ഉൾപ്പടെ 101 റൺസെടുത്തു. ജോ റൂട്ട് 39ഉം ക്യാപ്റ്റൻ ഓയിൻ മോർഗൻ 45ഉം ജോസ് ബട്‍ലർ 65ഉം റൺസെടുത്തു. റബാഡ രണ്ട് വിക്കറ്റ് വീഴ്ത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Mark Wood bowled a brilliant final over to give England a two-run win over South Africa that sealed the one-day international series in Southampton. The Proteas needed seven from the 50th over, but Wood limited them to four.