Follow KVARTHA on Google news Follow Us!
ad

അന്‍റോയ്ൻ ഗ്രീസ്മാൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്

Antoine Griezmann leaves Manchester United F.C അന്‍റോയ്ൻ ഗ്രീസ്മാൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്
ലണ്ടൻ: (www.kvartha.com 23.05.2017) ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തേക്ക് വീണ മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണായുള്ള മുന്നൊരുക്കം തുടങ്ങി. ഗോൾവേട്ടയ്ക്ക് ഉന്നംപിഴയ്ക്കാത്തൊരു സ്ട്രൈക്കറെ കണ്ടെത്തുകയാണ് യുണൈറ്റഡിന്‍റെ ലക്ഷ്യം. കോച്ച് ഹൊസെ മോറീഞ്ഞോയുടെ അന്വേഷണം എത്തിനിൽക്കുന്നത് അത്‍ലറ്റിക്കോ മാഡ്രിഡിന്‍റെ ഫ്രഞ്ച് സ്ട്രൈക്കർ അന്‍റോയ്ൻ ഗ്രീസ്മാനിലും.

അത്‍ലറ്റിക്കോ മാഡ്രിഡിനെ സ്പാനിഷ് ലീഗിൽ മൂന്നാമതെത്തിച്ച ഗ്രീസ്മാൻ പൂർണ സമ്മതം നൽകിയിട്ടില്ലെങ്കിലും യുണൈറ്റഡ് പ്രതീക്ഷയിലാണ്. പ്രീമിയ‍ർ ലീഗിൽ ആറാം സ്ഥാനത്തായതോടെ, യുണൈറ്റഡിന് ചാന്പ്യൻസ് ലീഗിന് യോഗ്യത നേടാനായിട്ടില്ല. യൂറോപ്പ ലീഗ് ഫൈനൽ ജയിച്ച് ചാന്പ്യൻസ് ലീഗിന് യുണൈറ്റഡ് യോഗ്യത നേടിയാൽ ഗ്രീസ്മാൻ അത്‍ലറ്റിക്കോ വിടുമെന്നാണ് റിപ്പോർട്ടുകൾ.


ചാന്പ്യൻസ് ലീഗിൽ കളിക്കുന്ന ടീമിലേക്ക് മാറണമെന്നാണ് ഗ്രീസ്മാന്‍റെ മോഹം. ഇതുകൊണ്ടുതന്നെ അയാക്സിനെതിരായ യൂറോപ്പ ലീഗ് ഫൈനൽ കോച്ച് ഹൊസെ മോറീഞ്ഞോയ്ക്ക് വെറുമൊരു കിരീടപ്പോരാട്ടം മാത്രമായിരിക്കില്ല. ഗ്രീസ്മാനെ ടീമിലെത്തിക്കാനുള്ള വഴികൂടിയാണ്. 2014 മുതൽ അത്‍ലറ്റിക്കോ മാഡ്രിഡിന്‍റെ താരമാണ് ഗ്രീസ്മാൻ. 90 ദശലക്ഷം പൗണ്ടായിരിക്കും ഗ്രീസ്മാന്‍റെ ട്രാൻസ്ഫർ തുകയെന്നാണ് പ്രാഥമിക റിപ്പോർട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Atletico Madrid star striker Antoine Griezmann might have dropped the biggest hint yet regarding his much talked about move to Manchester United in the summer.