Follow KVARTHA on Google news Follow Us!
ad

പുതിയ ആധാർ കാർഡ് ലഭിച്ച 1000 ആളുകൾ ഇനി ഒരേ ദിവസം ജന്മദിനം ആഘോഷിക്കേണ്ടി വരും; ഒരു ഗ്രാമത്തിലെ മിക്കവർക്കും ജന്മദിനമായി രേഖപ്പെടുത്തിയത് ഒരേ തീയതി

പുതിയ ആധാർ കാർഡ് ലഭിച്ച 1000 കുടുംബങ്ങൾക്ക് ഇനി ഒരേ ദിവസം ജന്മദിനം ആഘോഷിക്കേണ്ടി Villagers of Kanjasa are a perplexed lot. Going by their newly acquired Aadhaar cards, some 1000
ലക്നൗ: (www.kvartha.com 23.05.2017) പുതിയ ആധാർ കാർഡ് ലഭിച്ച 1000 ആളുകൾക്ക് ഇനി ഒരേ ദിവസം ജന്മദിനം ആഘോഷിക്കേണ്ടി വരും. സാങ്കേതിക തകരാർ മൂലം മിക്കവർക്കും ജനുവരി ഒന്നാണ് ജന്മദിനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രദേശവാസികളെ കുഴക്കിയിരിക്കുകയാണ്. കഞ്ജാസ ഗ്രാമത്തിലെ ആയിരത്തോളം ആളുകൾക്കാണ് ഇത്തരത്തിലൊരു ദുരനുഭവമുണ്ടായിരിക്കുന്നത്.

5000 ത്തോളം ആളുകളാണ് ആധാർ കാർഡിനായി അപേക്ഷിച്ചത്. ഇതിൽ 1000 ത്തിലധികം ആളുകൾ ജന്മദിന തിയ്യതി മാറിയതായി പരാതി നൽകിയിട്ടുണ്ട്. സാങ്കേതിക തകരാർ മൂലമായിരിക്കും ഇത്തരത്തിലുള്ള തെറ്റുകൾ പറ്റിയതെന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ നീരജ് ദുബേ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും തെറ്റുകളില്ലാത്ത പുതിയ ആധാർ കാർഡ് ഉടൻ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.


അന്വേഷണം പൂർത്തിയാക്കിയ ശേഷം തെറ്റുകൾ വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ദുബേ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Villagers of Kanjasa are a perplexed lot. Going by their newly acquired Aadhaar cards, some 1000 of them should be celebrating their birthday on the same day -- January 1.It is, however, not a coincidence but a technical goof- up that has led to the situation where every fifth person in Kanjasa, about 50 kilometres from here, finds January 1 as their official date of birth.