Follow KVARTHA on Google news Follow Us!
ad

കണ്ണൂർ പുല്ലൂപ്പിയിൽ ആർ എസ്​ എസ്​ ആക്രമണം: യുവാവിന് ഗുരുതരം, തിങ്കളാഴ്​ച കണ്ണാടിപ്പറമ്പ്​ വില്ലേജിൽ കോൺഗ്രസ് ഹർത്താൽ

പുല്ലൂപ്പിയിൽ ഒരു സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന്​ ഗുരുതരമായി പരിക്കേറ്റു​. Munees, Kannur Pulloopi, Kerala, Congress worker, Mayyil, Kannadiparamba, Mayyil Police, Attacked,
കണ്ണൂർ: www.kvartha.com 17.04.2017) പുല്ലൂപ്പിയിൽ ഒരു സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന്​ ഗുരുതരമായി പരിക്കേറ്റു​. കോച്ചോത്ത്​ വീട്ടിൽ മൂസയുടെ മകനും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ മുനീസിനാണ്​ (20) പരിക്കേറ്റത്​. ഞായറാഴ്​ച രാത്രി പത്തര മണിയോടെയാണ്​ സംഭവം. പുല്ലൂപ്പി ക്രിസ്​ത്യൻപള്ളിക്ക്​ സമീപത്ത് ഇരിക്കുകയായിരുന്ന മുനീസിനെ ബൈക്കുകളിൽ മാരകായുധങ്ങളുമായെത്തിയ 15ഒാളം വരുന്ന ആർ.എസ്​.എസ്​ പ്രവർത്തകരാണ്​ ആക്രമിച്ചതെന്ന്​ കോൺഗ്രസ്​ നേതാക്കൾ പറഞ്ഞു.

കോൺഗ്രസ്​ ബൂത്ത്​ പ്രസിഡൻറ്​ കൂടിയാണ്​ മുനീസ്​. ഇരുമ്പ് പൈപ്പ്​ ഉപയോഗിച്ച് ആർ എസ് എസ് സംഘം മാരകമായി ആക്രമിക്കുകയായിരുന്നുവെന്ന് ​ ആശുപത്രിയിൽ കഴിയുന്ന മുനീസ്​ പറഞ്ഞു. തലക്കും ഇടതുകൈമുട്ടിനും വലതുകാൽമുട്ടിനും ഗുരുതരമായി പരിക്കേറ്റ മുനീസിനെ കണ്ണാടിപ്പറമ്പിലെ​ സ്വകാര്യാശുപത്രിയിലും പിന്നീട്​ എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന്​ ​ ശസ്​ത്രക്രിയ ആവശ്യമായിവന്നതിനാൽ കൊയിലി ആശുപത്രിയിലേക്ക്​ മാറ്റി. തിങ്കളാഴ്​ച രാവിലെ തന്നെ കാൽമുട്ടിനുള്ള ശസ്​ത്രക്രിയ നടക്കും.



വിവരമറിഞ്ഞു മയ്യിൽ പൊലീസ്​ ആശുപത്രിയിലെത്തി മുനീസി​ന്റെ മൊഴിയെടുത്തു. പ്രകോപനങ്ങളൊന്നുമില്ലാതെ നടന്ന ആക്രമ​ണത്തിൽ പ്രതിഷേധിച്ച്​ തിങ്കളാഴ്​ച കണ്ണാടിപ്പറമ്പ്​ വില്ലേജിൽ ഹർത്താൽ നടത്തുമെന്ന്​ യൂത്ത്​കോൺഗ്രസ്​ നേതാക്കൾ അറിയിച്ചു. സംഭവത്തിൽ മയ്യിൽ പൊലീസ്​ കേസെടുത്തു അന്വേഷണമാരംഭിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Munees, Kannur Pulloopi, Kerala, Congress worker, Mayyil, Kannadiparamba, Mayyil Police, Attacked, RSS activists, Allegation, Youth Congress, Congress Booth President, Koyili Hospital Kannur, Injury, Youth Congress worker attacked in Kannur.