» » » » » » » » » » മഞ്ജു വാര്യരായിരിക്കുമോ ദ്രൗപദി? അതല്ലെങ്കില്‍ രണ്ടാമൂഴത്തില്‍ മഞ്ജു ഉണ്ടാകില്ലെന്നോ? ദിലീപ് ഉണ്ടായേക്കില്ല

തിരുവനന്തപുരം: (www.kvartha.com 19.04.2017) എം ടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവല്‍ രണ്ടാമൂഴം സിനിമയാക്കുമ്പോള്‍ അതില്‍ മഞ്ജു വാര്യരുടെ റോള്‍ എന്തായിരിക്കും. മഹാഭാരതത്തെ ഭീമന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന രണ്ടാമൂഴത്തില്‍ പാഞ്ചാലി എന്ന ദ്രൗപദിക്ക് പ്രാധാന്യമേറെയാണ്. പഞ്ച പാണ്ഡവരുടെ അമ്മയായ കുന്തി ഉള്‍പ്പെടെ എല്ലാ സ്ത്രീകഥാപാത്രങ്ങള്‍ക്കും മേലെയാണ് അതില്‍ ദ്രൗപദിയുടെ സ്ഥാനം.

മദിച്ച ആനയെപ്പോലും മെരുക്കാന്‍ കഴിവുള്ള ഭീമസേനനെ ഒരു ചെറു മന്ദഹാസംകൊണ്ട് മെരുക്കാന്‍ സാധിക്കുന്നത്ര സ്വാധീനമുണ്ട് ദ്രൗപദിക്ക്. അര്‍ജുനനാണ് ദ്രുപദ മഹാരാജാവിന്റെ മകള്‍ ദ്രൗപദിയെ വിവാഹം ചെയ്തതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ അഞ്ചു പാണ്ഡവരുടെയും ഭാര്യയാകേണ്ടിവന്ന ദ്രൗപദിയോട് ഭീമന് അഗാധ പ്രണയവും ആദരവുമാണ് ഉള്ളത്.
 National, Film, News, Entertainment, Cinema, Manju Warrier, Dileep, M T Vasudevan Nair, Which is Manju Warrier's roll in Randamoozham?


ആ കഥാപാത്രമല്ലാതെ മറ്റാരാകും മഞ്ജു വാര്യര്‍ എന്ന് പ്രേക്ഷകര്‍ ചോദിച്ചു തുടങ്ങിയതിനു കാരണമുണ്ട്. മഞ്ജുവിന്റെ അടുത്ത സുഹൃത്ത് ഈ സിനിമയുടെ അണിയറ ശില്‍പ്പികളില്‍ പ്രധാനിയാണ് എന്നതുതന്നെ ആ കാരണം. മഞ്ജു വാര്യര്‍ രണ്ടാമൂഴത്തില്‍ അഭിനയിക്കുകയാണെങ്കില്‍ ദ്രൗപദിയായിരിക്കുമെന്നും അല്ലെങ്കില്‍ മഞ്ജുവിന് ആ സിനിമയില്‍ താല്‍പര്യമില്ലെന്നുമാണ് സൂചന, അവരെപ്പോലെ ഇത്ര കഴിവുറ്റ നടിയെ മാറ്റിനിര്‍ത്തി രണ്ടാമൂഴം ഒരുക്കുന്നതിനേക്കുറിച്ച് സംവിധായകന്‍ ശ്രീകുമാറും ആലോചിക്കുന്നില്ലത്രേ.

അതേസമയം, ഐശ്വര്യാ റായി ബച്ചന്‍ ഉള്‍പ്പെടെ പല പ്രമുഖരുടെയും പേരുകള്‍ മുമ്പേ ദ്രൗപദിയുടെ സ്ഥാനത്തേക്ക് കേട്ടിരുന്നു. പക്ഷേ, ആ ടീമല്ല ദ്രൗപദി സിനിമയാക്കാന്‍ പോകുന്നത്. മറ്റൊരു കാര്യം, മമ്മൂട്ടിയും അമിതാഭ് ബച്ചനും ഉള്‍പ്പെടെ പ്രഗത്ഭരും പ്രമുഖരുമായ പലരും അഭിനയിക്കുമെന്നു കരുതുന്ന രണ്ടാമൂഴത്തില്‍ ദിലീപ് ഉണ്ടായേക്കില്ല എന്നതാണ്. ഭീമനെപ്പോലെ തന്നെ പ്രാധാന്യമുള്ള കഥാപാത്രങ്ങളായ യുധിഷ്ഠിരന്‍, കര്‍ണ്ണന്‍, ദുര്യോധനന്‍ തുടങ്ങിയവരൊക്കെയായി രാജ്യത്തെ പ്രമുഖ നടന്മാരാണ് വരിക.

മോഹന്‍ലാലായിരിക്കും ഭീമന്‍ എന്നല്ലാതെ മറ്റ് അഭിനേതാക്കളുടെ പേരുകള്‍ പുറത്തു വന്നിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Film, News, Entertainment, Cinema, Manju Warrier, Dileep, M T Vasudevan Nair, Which is Manju Warrier's roll in Randamoozham?

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date