Follow KVARTHA on Google news Follow Us!
ad

അവധികള്‍ വെട്ടിക്കുറയ്ക്കുമെന്ന് ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ ഫെഡറേഷന്‍

അടുത്ത അധ്യയന വര്‍ഷം മുതല്‍ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ പ്രൈമറിതKozhikode, Education, Harthal, News, Press meet, Kerala,
കോഴിക്കോട്: (www.kvartha.com 21.04.2017) അടുത്ത അധ്യയന വര്‍ഷം മുതല്‍ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ പ്രൈമറിതലം തൊട്ട് ഹയര്‍സെക്കന്‍ഡറി തലം വരെ വിപുലമായ മാറ്റം വരുത്തുമെന്ന് ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ആകെയുള്ള 190 പ്രവര്‍ത്തി ദിനങ്ങളില്‍ പലതും പൊതു അവധി, ഹര്‍ത്താല്‍ എന്നിവ കാരണം നഷ്ടപ്പെടുന്നത് തടഞ്ഞ് വര്‍ഷത്തില്‍ 220 പ്രവര്‍ത്തി ദിനങ്ങള്‍ ഉറപ്പു വരുത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Unaided schools plan holiday cuts, Kozhikode, Education, Harthal, News, Press meet, Kerala.

ഇതിന്റെ ഭാഗമായി മാസത്തിലെ ആദ്യത്തെയും അവസാനത്തെയും ശനിയാഴ്ചകള്‍, മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങള്‍, മറ്റ് പൊതു അവധികള്‍, ഓണം ക്രിസ്തുമസ് അവധികള്‍ കുറയ്ക്കും. അത്തരത്തിലുള്ള അക്കാദമിക് കലണ്ടര്‍ പുറത്തിറക്കും. ഇത് പൊതുവിദ്യാഭ്യാസ രംഗത്തു കൂടി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

മതപഠനശാലകള്‍ നടത്തുന്നതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന സാഹചര്യം തടയും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് രാമദാസ് കതിരൂര്‍, ജനറല്‍ സെക്രട്ടറി പി പി ഏനു, ജില്ലാ പ്രസിഡന്റ് ജഗത്മയന്‍ ചന്ദ്രപുരി എന്നിവര്‍ പങ്കെടുത്തു.

Also Read:
പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ ഘാതകരെ പിടികൂടാന്‍ പോലീസ് അന്വേഷണം മംഗളൂരുവിലും കാസര്‍കോട്ടും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം

Keywords: Unaided schools plan holiday cuts, Kozhikode, Education, Harthal, News, Press meet, Kerala.