Follow KVARTHA on Google news Follow Us!
ad

ടൈം മാഗസിന്‍ പോള്‍; ഒരു വോട്ട് പോലും ലഭിക്കാതെ പ്രധാനമന്ത്രി മോഡി; വിവാദ ഫിലിപ്പൈന്‍ പ്രസിഡന്റിന് പോലും അഞ്ച് ശതമാനം വോട്ട്

ന്യൂഡല്‍ഹി: (www.kvartha.com 18.04.2017) ഏറ്റവും സ്വാധീനമുള്ള 100 ലോകനേതാക്കളെ തിരഞ്ഞെടുക്കാനുള്ള ടൈം മാഗസിന്‍ വോട്ടെടുപ്പില്‍ ഒരു വോട്ട് പോലും ലഭിക്കാതെ പ്രധാനമന്ത്രി നരേWorld, Philippine, TIME Magazine
ന്യൂഡല്‍ഹി: (www.kvartha.com 18.04.2017) ഏറ്റവും സ്വാധീനമുള്ള 100 ലോകനേതാക്കളെ തിരഞ്ഞെടുക്കാനുള്ള ടൈം മാഗസിന്‍ വോട്ടെടുപ്പില്‍ ഒരു വോട്ട് പോലും ലഭിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. അതേസമയം ഫിലിപ്പൈന്‍ വിവാദ പ്രസിഡന്റ് റോഡ്രിഗോ ടുതേര്‍ട്ടിന് വായനക്കാരുടെ അഞ്ച് ശതമാനം വോട്ട് ലഭിച്ചു.

മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കും മറ്റ് യുഎസ് രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ വ്യക്തിയാണ് റോഡ്രിഗോ.

തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് പോളിങ് അവസാനിച്ചത്. ഇതിന് മുന്‍പത്തെ വര്‍ഷങ്ങളില്‍ പട്ടികയില്‍ മോദിയും സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ ഇത്തവണ മോദിക്ക് ഒരു വോട്ട് പോലും ലഭിച്ചില്ല.

World, Philippine, TIME Magazine

മൈക്രോസോഫ്റ്റ് സിഇഒ സത്യാ നദേല, ഇസ്രായേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവങ്ക, അവരുടെ ഭര്‍ത്താവ് ജാര്‍ഡ് കുഷ്‌നെര്‍ എന്നിവരും ലിസ്റ്റിലുണ്ട്. ട്രമ്പിന് രണ്ട് ശതമാനം വോട്ടുകളാണ് ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: NEW DELHI: Controversial Philippine President Rodrigo Duterte has won Time magazine’s readers’ poll of the 100 most influential people in the world, while Prime Minister Narendra Modi did not garner any votes in the online survey.

Keywords: World, Philippine, TIME Magazine