» » » » » » » » » » » » » » ബാങ്കുവിളി വിവാദത്തിൽ വഴിത്തിരിവ്: സോനു നിഗത്തിന്റെ തല മൊട്ടയടിക്കുന്നവർക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച അല്‍ ഖാദിരി മുസ്ലിം പണ്ഡിതനോ മൗലവിയോ അല്ല; പ്രചരിച്ചത് തെറ്റായ വാർത്ത, ഫത്‌വ പുറപ്പെടുവിച്ചെന്ന് പറഞ്ഞതും മാധ്യമങ്ങളുടെ സൃഷ്ടി

മുംബൈ: (www.kvartha.com 21.04.2017) സോനു നിഗത്തിന്റെ തല മുണ്ഡനം ചെയ്യുന്നവർക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച സയ്യിദ് ഷാ അതെഫ് അലി അല്‍ ഖാദിരി മുസ്ലിം പണ്ഡിതനോ മൗലവിയെ അല്ലെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന് ഇസ്‌ലാമിൽ യാതൊരുവിധ അധികാരവുമില്ല. അത് കൊണ്ട് തന്നെ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഫത്‌വ ആയി കണക്കാക്കേണ്ടതില്ലെന്നും അത് അല്‍ ഖാദിരിയുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും മുതിർന്ന മുസ്ലിം പണ്ഡിതനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പാർട്ട് ചെയ്തു.

അല്‍ ഖാദിരിയുടെ വാദ പ്രകാരം അദ്ദേഹം മുഹമ്മദ് നബിയുടെ 35 ആമത്തെ പിന്തുടർച്ചക്കാരനാണെന്നാണ് പറയുന്നത്. തിരിച്ചറിയൽ രേഖയിലും അത് രേഖപ്പെടുത്തിയിട്ടുണ്ട് കൂടാതെ താനൊരു ആത്മീയ നേതാവും സാമൂഹിക പ്രവർത്തകനുമാണെന്നും പറയുന്നുണ്ട്.

പശ്ചിമ ബംഗാള്‍ യുണൈറ്റഡ് മൈനോറിറ്റി കൗണ്‍സില്‍ പ്രസിഡണ്ടായ അല്‍ ഖാദിരിക്ക് ബർകതി നേതാവുമായുള്ള ബന്ധമാണ് ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങൾക്ക് കാരണമെന്നും പണ്ഡിതൻ പറഞ്ഞു. ബർകതി മുമ്പ് നോട്ട് നിരോധന സമയത്ത് പ്രധാനമന്ത്രി മോദിക്കെതിരെ ഫത്‌വ എന്ന പേരിൽ പ്രസ്താവനയിറക്കിയിരുന്നു.

അതേസമയം ജനങ്ങളുടെ വികാരം കണക്കിലെടുത്താണ് പ്രതികരിച്ചതെന്ന് അല്‍ ഖാദിരി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. 'താൻ ഫത്‌വ പുറപ്പെടുവിച്ചിട്ടില്ല. സോനു നിഗത്തിന്റെ തല മൊട്ടയടിക്കുന്നവർക്ക് പണം നൽകുമെന്ന് പറഞ്ഞിട്ടുണ്ട്. ചെരുപ്പ് മാല അണിയിച്ച് നടത്തിക്കുമെന്നും പറഞ്ഞിട്ടുണ്ട്. പക്ഷെ പറഞ്ഞതല്ലാതെ അങ്ങനെ നടത്തിച്ചിട്ടില്ല അത് കൊണ്ട് തന്നെ തന്നോട് 10 ലക്ഷം റെഡിയാക്കി വെക്കാൻ പറയാൻ സോനുവിന് അധികാരമില്ല' അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്‌ച വിവിധ മത നേതാക്കളടങ്ങിയ പത്ര സമ്മേളനത്തിൽ പക്ഷെ അല്‍ ഖാദിരി കാര്യമായൊന്നും പറഞ്ഞിരുന്നില്ല. ഫാദർ സി ചിത്തരാഞ്ജൻ, സന്യാസി മുനി മോനികുമാർ മഹാരാജ്, ക്ഷേത്ര പൂജാരി കേശവ് ചാറ്റർജി എന്നിവർ പങ്കെടുത്തിരുന്നു.


നേരത്തെ ബാങ്ക് വിളി മുഴങ്ങുന്നത് കാരണം ഉറക്കം നഷ്ട്ടപ്പെടുന്നുവെന്ന് ഗായകൻ സോനു നിഗം ട്വീറ്റ് ചെയ്തതോടെയാണ് വിവാദങ്ങൾ ഉടലെടുക്കുന്നത്. ഇതിനെതിരെ അല്‍ ഖാദിരി പ്രതികരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ തലമുടിയെടുക്കുന്നവർക്ക് 10 ലക്ഷം രൂപ നൽകുമെന്നായിരുന്നു പ്രസ്താവന. തുടർന്ന് സോനു നിഗം തല മൊട്ടയടിച്ച് വെല്ലു വിളിച്ചതും വാർത്തയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: He may have stirred a nationwide controversy by announcing a Rs 10 lakh bounty for anyone shaving Bollywood singer Sonu Nigam’s head, but in reality, Syed Sha Atef Ali Al Quaderi is no imam or maulana, and has zero religious authority

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date