» » » » » » » » » » » » പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ ഓഫീസിനകത്ത് വെട്ടികൊന്നു

മഞ്ചേശ്വരം: (www.kvartha.com 20.04.2017) പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ ഓഫീസിനകത്ത് വെട്ടിക്കൊന്നു. കേരള അതിര്‍ത്തിയിലെ ബായാറിനടുത്തെ കറുവപ്പാടി ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ കറുവപ്പാടി (33) ആണ് കൊല്ലപ്പെട്ടത്. ബൈക്കിൽ മുഖം മറച്ചെത്തിയ സംഘമാണ് കൊലപാതകം ചെയ്തത്. വ്യഴാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം. വിട്ട്‌ള പോലീസ് അന്വേഷണം ആരംഭിച്ചു.

രണ്ട് ബൈക്കുകളിലായെത്തിയ മുഖം മൂടി ധരിച്ച നാലംഗ സംഘം പഞ്ചായത്ത് ഓഫീസിലേക്ക് അതിക്രമിച്ച് കയറി ജലീലിനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് ഓഫീസ് മുറിക്കുള്ളില്‍ വീണ ജലീലിനെ ഓഫീസിലെ മറ്റു ജീവനക്കാർ ദേര്‍ലക്കട്ട ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല.


കറുവപ്പാടിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഉസ്മാന്‍ ഹാജിയുടെ മകനും കോൺഗ്രസുകാരനുമായ അബ്ദുല്‍ ജലീല്‍ മലയാളി കൂടിയാണ്.


Summary: Panchayath vice president murdered in his office. Abdul Jaleel Karuvappadi killed by four persons who covered their face with mask, came in bikes and  trespassed to panchayath office. The assailants soon left the place and other office persons taken him to hospital where he declared death. 

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date