Follow KVARTHA on Google news Follow Us!
ad

ഗാംഗുലിയുടെ ഐ പി ൽ ടീമിൽ ധോണിയില്ല

മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കി സൗരവ് ഗാംഗുലിയുടെ ഐ പി എൽ ഇലവൻ.No Place For MS Dhoni in Sourav Ganguly's IPL Team
കൊൽക്കത്ത: (www.kvartha.com 28.04.2017) മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കി സൗരവ് ഗാംഗുലിയുടെ ഐ പി എൽ ഇലവൻ. ധോണി മികച്ച ഐ പി എൽ താരമല്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെയാണ് ഗാംഗുലി ഈ സീസണിലെ ഐ പി എൽ ടീമിനെ തിരഞ്ഞെടുത്തത്. ധോണിക്ക് പകരം ഡൽഹിയുടെ റിഷഭ് പന്തിനെയാണ് ഗാംഗുലി ടീമിൽ ഉൾപ്പെടുത്തിയത്.

റിഷഭ് പന്ത് ആറ് കളിയിൽ ഡൽഹിക്കായി 141 റൺസാണ് നേടിയത്. ബാംഗ്ലൂരിനെതിരെ നേടിയ 57 റൺസാണ് ഉയർന്ന സ്കോർ. താളം കണ്ടെത്താൻ പ്രയാസപ്പെടുന്ന ധോണിക്കും ഒറ്റ അർധസെഞ്ച്വറിയേ നേടാനായിട്ടുള്ളൂ. ഏകദിനത്തിൽ ധോണി ചാമ്പ്യൻ താരമാണെന്നും ഗാംഗുലി പറയുന്നു.

വിരാട് കോലി, ഗൗതം ഗംഭീർ, സ്റ്റീവ് സ്മിത്ത്, എ ബി ഡിവിലിയേഴ്സ്, നിതീഷ് റാണ, മനീഷ് പാണ്ഡേ, റിഷഭ് പന്ത്, സുനിൽ നരൈൻ, അമിത് മിശ്ര, ഭുവനേശ്വർ കുമാർ, ക്രിസ് മോറിസ് എന്നിവരാണ് ഗാംഗുലിയുടെ ടീമിൽ ഇടംപിടിച്ച താരങ്ങൾ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Former India captain Sourav Ganguly has a reputation for sticking by his beliefs. The Prince of Kolkata always stuck to his guns and never backed down whenever he found himself cornered during his career.

Key Words: Sourav Ganguly, India captain