» » » » » » » » » » » » ഹിജാബ് ഉപേക്ഷിക്കട്ടെയെന്ന് ചോദിച്ച് സന്ദേശമയച്ച 17 കാരിക്ക് പിതാവ് നൽകിയ മറുപടി മാധ്യമങ്ങൾ ഏറ്റെടുത്തപ്പോൾ

പെൻ‌സിൽ‌വാനിയ: (www.kvartha.com 19.04.2017) ഹിജാബ് ഉപേക്ഷിക്കട്ടെയെന്ന് ചോദിച്ച് സന്ദേശമയച്ച 17 കാരിക്ക് പിതാവ് നൽകിയ മറുപടി മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. പെൻ‌സിൽ‌വാനിയയിലെ വിദ്യാർത്ഥിനിയാണ് പിതാവിന് വിചിത്ര ആവശ്യവുമായി സന്ദേശമയച്ചത്.

'ഉപ്പാ എനിക്ക് എന്റെ ഹിജാബ് ഇല്ലാതെ നടക്കണം' ഇതായിരുന്നു ലാമിയ അയച്ച മെസേജ്. ഇതിന് ലഭിച്ച മറുപടി 'മകളെ അത് തീരുമാനിക്കേണ്ടത് ഞാനോ വേറെ പുരുഷന്മാരോ അല്ല, നീ മാത്രമാണ്, നിനക്ക് അതാണ് നല്ലതെന്ന് തോന്നുന്നുവെങ്കിൽ അങ്ങനെ ചെയ്യുക, എന്റെ എല്ലാ പിന്തുണയും ഉണ്ടാകും.'


ഈ ചാറ്റ് പെൺകുട്ടി ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇത് പുറം ലോകമറിഞ്ഞത്. അതേസമയം പെൺകുട്ടി ഉണ്ടാക്കിയ ചർച്ചയെ അനുകൂലിച്ചും എതിർത്തും നിരവധി പേര് രംഗത്ത് വരുന്നുണ്ട്. എന്നാൽ ഹിജാബ് ഉപേക്ഷിക്കാൻ വേണ്ടി ചോദിച്ചതല്ലെന്നും അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും പെൺകുട്ടി പിന്നീട് ട്വീറ്റ് ചെയ്തു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Muslim Dad’s Reply To His Daughter Wanting To Remove Her Hijab Is Going Viral And We’re In Awe.

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date