Follow KVARTHA on Google news Follow Us!
ad

മോഹൻലാലിന്റെ വില്ലൻ ടീസർ പുറത്ത് വിട്ടു

മോഹൻലാലിനെ നയാകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ Mohanlal B Unnikrishnan new film named Villain teasar released. Mohanalal' new film directed by B Unnikrishnan is now
കൊച്ചി: (www.kvartha.com 27.04.2017) മോഹൻലാലിനെ നയാകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. 'വില്ലൻ' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടാഗ് ലൈൻ 'ഗുഡ് ഈസ് ബാഡ്' എന്നാണ്. തെന്നിന്ത്യൻ താരസുന്ദരി ഹൻസിക മൊട്‍വാണി യാണ് ചിത്രത്തിൽ നായികയാകുന്നത്. ഇതാദ്യമായാണ് ഹൻസിക ഒരു മലയാള ചിത്രത്തിൻറെ ഭാഗമാകുന്നത്. അതേസമയം തമിഴ് നടൻ വിശാലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.

'മിസ്റ്റർ ഫ്രോഡ്' എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്‍ണനും മോഹൻലാലും ഒരുമിക്കുന്ന ചിത്രമായിരിക്കുമിത്. ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത് കൊണ്ട് തന്നെ ഇത്തവണ വിജയത്തിൽ കുറഞ്ഞതൊന്നും ഉണ്ണികൃഷ്‌ണൻ ചിന്തിക്കുന്നില്ല.
അത് കൊണ്ട് തന്നെ വൻ മുതൽമുടക്കിൽ സിനിമ പൂർത്തിയാക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ആശിർവാദ് സിനിമാസും എച്ജി എന്റർടൈൻമെന്റും സംയുക്തമായാണ് ഈ സിനിമ നിർമ്മിക്കുന്നത്.'1971 ബീയോണ്ട് ബോർഡേഴ്സ്' എന്ന സിനിമക്ക് ശേഷം മോഹൻലാലിന്റെ തീയെറ്ററുകളിലെത്തുന്ന ചിത്രമായിരിക്കും വില്ലൻ.


Credit: Facebook/Mohanlal

Summary: Mohanlal B Unnikrishnan new film named Villain teasar released. Mohanalal' new film directed by B Unnikrishnan is now declare that Hansika Motwani will play the lead female role in this film. This is the Film B Unnikrishnan and Mohanlal doing after 'Mr Fraud'