Follow KVARTHA on Google news Follow Us!
ad

പരസ്ത്രീ ബന്ധം ആരോപിച്ച് യുവാവിനെ ചെരിപ്പ് മാല അണിയിച്ച് റോഡിലൂടെ നടത്തി

പരസ്ത്രീ ബന്ധം ആരോപിച്ച് യുവാവിനെ ചെരിപ്പ് മാല അണിയിച്ച് റോഡിലൂടെ നടത്തിച്ചു Members of a panchayat at Roorkee in Uttarakhand on Wednesday paraded a man with garland of
റൂർകീ (ഉത്തരാഖണ്ഡ്): (www.kvartha.com 27.04.2017) പരസ്ത്രീ ബന്ധം ആരോപിച്ച് യുവാവിനെ ചെരിപ്പ് മാല അണിയിച്ച് റോഡിലൂടെ നടത്തി. ഉത്തരാഖണ്ഡിലെ റൂർകീ ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം.

ഗ്രാമവാസികൾ ഇയാളുടെ മുഖത്ത് കരി പുരട്ടിയ ശേഷം കഴുത്തിൽ ചെരിപ്പ് മാലയണിയിച്ച് നടത്തിക്കുകയായിരുന്നു.  ഗ്രാമവാസികൾ തന്നെ ഇതിന്റെ  വീഡിയോ എടുക്കുകയും തുടർന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം പുറത്തയായതോടെ പോലീസ് സ്വമേധയാ കേസെടുത്തു.

നേരത്തെയും സമാനമായ പല സംഭവങ്ങളും ഉത്തരേന്ത്യയിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രണയിച്ചതിന്റെ പേരിൽ കമിതാക്കളെ നഗ്നരായി ഗ്രാമത്തിലൂടെ നടത്തിച്ചത് വാർത്തയായിരുന്നു. അത് പോലെ അന്യമതക്കാരിയെ പ്രണയിച്ചതിന് യുവാവിനെ വസ്ത്രമില്ലാതെ നടത്തിക്കുകയും തുടർന്ന് മരത്തിൽ കെട്ടിയിട്ട ശേഷം അടിച്ച് കൊലപ്പെടുത്തിയതും മാധ്യമ ശ്രദ്ധ നേടിയിരുന്നു.


Summary: Members of a panchayat at Roorkee in Uttarakhand on Wednesday paraded a man with garland of slippers for allegedly having an extra-marital affair A group of people allegedly blackened the man's face, garlanded him with slippers and shoes, and paraded him through the village.