Follow KVARTHA on Google news Follow Us!
ad

മണിപ്പൂരില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം തികയും മുമ്പേ ആരോഗ്യമന്ത്രി രാജിവെച്ചു

മണിപ്പൂരില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം തികയും മുമ്പേ Allegation, Cabinet, News, Politics, Chief Minister, Allegation, Congress, National,
ഗുവാഹത്തി: (www.kvartha.com 16.04.2017) മണിപ്പൂരില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം തികയും മുമ്പേ ആരോഗ്യമന്ത്രി രാജിവെച്ചു.  എന്‍.ബിരേന്‍ സിങ്ങിന്റെ മന്ത്രിസഭയില്‍ നിന്ന് ആരോഗ്യമന്ത്രി എല്‍.ജയന്തകുമാര്‍ സിങ്ങാണ് രാജിവെച്ചത്. മന്ത്രാലയത്തില്‍ നിരവധി പ്രതിബന്ധങ്ങളുണ്ടെന്ന് ആരോപിച്ചാണ് രാജി. ആരോഗ്യ, കുടുംബക്ഷേമ മന്ത്രിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) നേതാവുമായിരുന്നു.

തന്നെ ഏല്‍പ്പിച്ച വകുപ്പിന്റെ ഉന്നതിക്കുവേണ്ടി പ്രയത്‌നിച്ചു. എന്നാല്‍ തന്റെ അധികാരത്തിനും മന്ത്രിപദവിക്കും തടസമുണ്ടാക്കുന്ന പല ഇടപെടലുകളും ഉണ്ടായതിനാലാണ് രാജിവെക്കുന്നതെന്ന് ജയന്തകുമാര്‍ സിങ് രാജിക്കത്തില്‍ പറയുന്നു. ഒഡിഷയിലെ ഭുവനേശ്വറില്‍ നടക്കുന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവില്‍ പങ്കെടക്കുന്ന മുഖ്യമന്ത്രി എന്‍. ബീരേന്‍ സിംഗ് തിരിച്ചു വന്ന ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുമെന്ന് ജയന്ത്കുമാര്‍ പറഞ്ഞു. മാര്‍ച്ച് 15നാണ് മണിപ്പൂരില്‍ ബി.ജെ.പിയുടെ നേത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയത്.

Manipur: Health Minister resigns from BJP government, says he faced ‘interference’ at work, Allegation, Cabinet, News, Politics, Chief Minister, Allegation, Congress, National.

അതേസമയം ജയന്ത് സിംഗിന്റെ രാജിയെ കുറിച്ച് അറിയില്ലെന്നും രാജിക്കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും ബീരേന്‍ സിംഗ് പ്രതികരിച്ചു. സര്‍ക്കാറില്‍ യാതൊരു വിധ അസ്വാരസ്യങ്ങളുമില്ലെന്നും സഖ്യത്തിനുള്ളിലെ ആഭ്യന്തരകാര്യങ്ങള്‍ പ്രതിപക്ഷം പെരുപ്പിക്കുകയാണെന്നും ബി.ജെ.പി വക്താവും കേന്ദ്രമന്ത്രിയുമായ ബിശ്വജിത്ത് സിങ് പ്രതികരിച്ചു. ശനിയാഴ്ച നടന്ന ആരോഗ്യമന്ത്രാലയത്തിന്റെ പരിപാടിയിലും മന്ത്രി ജയന്തകുമാര്‍ പങ്കെടുത്തിരുന്നു.

15 വര്‍ഷത്തെ തുടര്‍ച്ചയായ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ചാണ് ചരിത്രത്തിലാദ്യമായി മണിപ്പൂരില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത്. ചെറുപാര്‍ട്ടികളുടേയും സ്വതന്ത്രരുടേയും സഹായത്തോടെ ആയിരുന്നു മന്ത്രിസഭാ രൂപീകരണം. 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 28 ഉം ബി.ജെ.പിയ്ക്ക് 21 ഉം സീറ്റുകളാണ് ലഭിച്ചത്. എന്‍.പി.പി, നാഗ പീപ്പിള്‍സ് ഫ്രണ്ട് എന്നിവയുടെ നാല് വീതം അംഗങ്ങളും എല്‍.ജെ.പി, ടി.എം.സി, കോണ്‍ഗ്രസ് സ്വതന്ത്രന്‍ എന്നിവരുമാണ് ബി.ജെ.പിക്ക് പിന്തുണ നല്‍കിയത്.

Also Read:
സി പി എമ്മിന്റെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് കരി ഓയില്‍ പ്രയോഗം

Keywords: Manipur: Health Minister resigns from BJP government, says he faced ‘interference’ at work, Allegation, Cabinet, News, Politics, Chief Minister, Allegation, Congress, National.