Follow KVARTHA on Google news Follow Us!
ad

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിക്ക് ടൂർ പോകണം, പണമില്ലാത്തതിനാൽ പക്ഷെ കാമുകന് താൽപര്യമില്ല; യാത്രയിൽ നിന്നും കാമുകി പിൻവാങ്ങില്ലെന്ന് മനസ്സിലാക്കിയ യുവാവ് യാത്ര റദ്ദാക്കാൻ കണ്ടെത്തിയ മാർഗ്ഗം അസ്സല് തമാശ തന്നെ

കാമുകിയെ ടൂറിൽ നിന്നും ഒഴിവാക്കാൻ യുവാവ് കണ്ടെത്തിയ മാർഗ്ഗം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് Hyderabad police task force have arrested a 32-year-old businessman for sending a fake hijack
ഹൈദരാബാദ്: (www.kvartha.com 20.04.2017കാമുകിയെ ടൂറിൽ നിന്നും ഒഴിവാക്കാൻ യുവാവ് കണ്ടെത്തിയ മാർഗ്ഗം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. കാമുകി യാത്ര പോകാൻ തീരുമാനിച്ച വിമാനത്താവളം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ ടൂർ ഒഴിവാക്കാൻ ശ്രമിച്ചത്. ഹൈദരാബാദ് സ്വദേശിയായ വംശി  ചൗധരി (32) ആണ് വിചിത്ര കാരണത്തിന് ഹൈജാക്ക് ഭീഷണി മുഴക്കി പോലീസ് പിടിയിലായത്.

ഏപ്രിൽ 16 നാണ് സംഭവം. ചെന്നൈയില്‍ താമസിക്കുന്ന പെണ്‍ സുഹൃത്തിന് മുംബൈ -ഗോവ ട്രിപ്പിന് പോകാൻ ചൗധരിയോട് കൂടെ ചെല്ലാന്‍ ആവശ്യപ്പെട്ടു. ചൗധരിക്ക് പക്ഷെ സാമ്പത്തിക പ്രയാസം. അത് സുഹൃത്തിനോട് പറയാനും പറ്റില്ല. ട്രിപ്പ് ഒഴിവാക്കാന്‍ പലവിധത്തില്‍ ആവശ്യപ്പെട്ടു. അവള്‍ വഴങ്ങിയില്ല. പെണ്‍സുഹൃത്തിനെ പിണക്കാതെ ട്രിപ്പ് ഒഴിവാക്കാന്‍ എന്തു ചെയ്യും എന്ന ആലോചനയാണ് വംശി  ചൗധരിയെ ഇൗ കടുംകൈക്ക് പ്രേരിപ്പിച്ചത്.


മുംബൈ ഡി സി പിക്ക് ഹൈദരാബാദില്‍ നിന്ന് ഒരു ഇ മെയില്‍ സന്ദേശം ലഭിച്ചു. മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളം ഒരേ സമയം ഹൈജാക്ക് ചെയ്യപ്പെടുമെന്നായിരുന്നു സന്ദേശം. ശേഷം സന്ദേശത്തിെന്‍റ ഉറവിടം അന്വേഷിച്ച്‌ പൊലീസ് ചെന്നെത്തിയത് ഹൈദരാബാദ് എസ് ആര്‍ നഗറിലെ ഒരു ഇന്‍റര്‍നെറ്റ് കഫെയില്‍. അവിടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചൗധരി പിടിയിലായത്.

വിവരം ലഭിച്ച ഉടന്‍ പൊലീസ് വിമാനത്താവളങ്ങള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതായി സി ഐ എസ് എഫ് ഡയറക്ടർ ജനറൽ ഒ പി സിംഗ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Hyderabad police task force have arrested a 32-year-old businessman for sending a fake hijack threat email to the Mumbai police on April 15. The accused had sent the threat email because he wanted his