Follow KVARTHA on Google news Follow Us!
ad

ഭൂരിപക്ഷം കൂടിയാല്‍ തിളക്കവും കൂടും, മലപ്പുറം കാത്തിരിക്കുന്നു; ഫലമറിയാൻ മണിക്കൂറുകൾ

മലപ്പുറം നിയമസഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ രാഷ്ട്രീയ കേരളം ആകാംക്ഷയില്‍. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുസ്‌ലിം Thiruvananthapuram, Kerala, Malappuram, Election, CPM, Muslim-League, P.K Kunjalikutty, Trending, News,
തിരുവനന്തപുരം: (www.kvartha.com 16.04.2017) മലപ്പുറം നിയമസഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ രാഷ്ട്രീയ കേരളം ആകാംക്ഷയില്‍. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വിജയിക്കുമെന്ന് ഇടതുമുന്നണി പോലും പരസ്യമായല്ലാതെ സമ്മതിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് നടന്നത്. എന്നാല്‍ ഇ അഹ് മദ് അന്തരിച്ച ഒഴിവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനു ലഭിച്ച 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ നിന്നു പരമാവധി കുഞ്ഞാലിക്കുട്ടിക്ക് കുറയ്ക്കാന്‍ സാധിച്ചാല്‍ത്തന്നെ അതൊരു വിജയമായാണ് കണക്കാക്കപ്പെടുക. ഇടതുമുന്നണി ഊന്നുന്നതും അതില്‍ത്തന്നെ.

അതേസമയം ബി ജെ പി എത്ര വോട്ടുകള്‍ പിടിക്കുന്നു എന്നതും രണ്ടു മുന്നണികള്‍ക്കും പ്രധാനമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇപ്പോഴത്തെ ബി ജെ പി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശിന് ലഭിച്ചത് 64,705 വോട്ടുകളാണ്. അതില്‍ നിന്ന് എത്ര വോട്ടുകള്‍ കുറയ്ക്കാന്‍ കഴിയുന്നതും തങ്ങളുടെ വിജയമായി രണ്ടു മുന്നണികളും വിലയിരുത്തുകയും അവകാശപ്പെടുകയും ചെയ്യുമെന്നുറപ്പ്. ബി ജെ പിക്കാകട്ടെ പരമാവധി വോട്ടുകള്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂട്ടേണ്ടത് രാഷ്ട്രീയമായി അവരുടെ ആവശ്യവുമാണ്. അതുകൊണ്ടുതന്നെ ബി ജെ പിക്ക് ലഭിക്കുന്ന വോട്ടുകള്‍ ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെടും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബയാണ്. 2,42,984 വോട്ടുകളാണ് അവര്‍ക്ക് ലഭിച്ചത്. പിണറായി സര്‍ക്കാരിന് ഒരു വര്‍ഷം തികയാനിരിക്കെ നടന്ന തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ വിലയിരുത്തല്‍ ഉണ്ടാകും എന്ന് കോടിയേരി തന്നെ പറഞ്ഞ സ്ഥിതിക്ക് അതില്‍ നിന്നു കുറവ് വരുമോ എന്നാണ് സി പി എമ്മിന്റെ ആകാംക്ഷ.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 47,853 വോട്ടുകള്‍ പിടിച്ച എസ് ഡി പി ഐ ഇത്തവണ മല്‍സരിക്കാത്തത് ലീഗിന് ഗുണകരമാകുമെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. ലീഗ്, സി പി എം, ബി ജെ പി, എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബി എസ് പി എന്നിവരാണ് കഴിഞ്ഞ തവണ പാര്‍ട്ടികളായി മത്സരിച്ചത്. അതില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും ഇത്തവണ രംഗത്തില്ലാത്തതിന്റെ ഗുണം ലീഗാണ് പരോക്ഷമായി അവകാശപ്പെടുന്ന്. അവര്‍ അന്ന് പിടിച്ചത് 29,216 വോട്ടുകളാണ്.

മലപ്പുറത്തെ മികച്ച വിജയം കുഞ്ഞാലിക്കുട്ടിക്ക് ദേശീയ രാഷ്ട്രീയത്തിലേക്ക് തിളങ്ങുന്ന രംഗപ്രവേശമാണ് നല്‍കുക. ഭൂരിപക്ഷം കൂടിയാല്‍ തിളക്കവും കൂടും. കുറഞ്ഞാല്‍ മറിച്ചാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Keywords:  Malappuram by election results on Momday, Thiruvananthapuram, Kerala, Malappuram, Election, CPM, Muslim-League, P.K Kunjalikutty, Trending, News, Malappuram result is very nearest to Kerala now