Follow KVARTHA on Google news Follow Us!
ad

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ആരംഭിച്ചു; ഫലമറിയാൻ നിമിഷങ്ങൾ മാത്രം

Malappuram by election result will be revealed soon. Counting will മലപ്പുറത്ത് നടന്ന ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ start morning 8 o clock and at 9 am leading party's picture will be out by the time of 11 am almost the winner will be declared
മലപ്പുറം: (www.kvartha.com 17.04.2017) മലപ്പുറത്ത് നടന്ന ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി നിമിഷങ്ങൾ മാത്രം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. ഒമ്പത് മണിയോടെ തന്നെ ആദ്യ ഫലങ്ങൾ അറിഞ്ഞ് തുടങ്ങുകയും 11 മണിയോടെ വോട്ടെണ്ണൽ പൂർത്തിയാക്കുകയും ചെയ്യും. മലപ്പുറം ഗവ.കോളജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.


മലപ്പുറം, വേങ്ങര മണ്ഡലങ്ങള്‍ക്കായി 12 ടേബിളുകളും മറ്റു മണ്ഡലങ്ങള്‍ക്കായി പത്ത് ടേബിളുകളും കോളജിൽ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി, എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ബി ഫൈസല്‍, എന്‍ ഡി എ സ്ഥാനാര്‍ത്ഥി എന്‍ ശ്രീ പ്രകാശ് എന്നിവരാണ്  മത്സര രംഗത്തുള്ളത്.

Summary: Malappuram by election result will be revealed soon. Counting will start morning 8 o clock and at 9 am leading party's picture will be out by the time of 11 am almost the winner will be declared.