» » » » » » » » » » » » » » ധനുഷിന് ആശ്വാസം! മകനാണെന്ന ദമ്പതികളുടെ പരാതി ഹൈകോടതി തള്ളി

ചെന്നൈ: (www.kvartha.com 21.04.2017) ധനുഷ് മകനാണെന്ന് ആരോപിച്ച് കോടതിയെ സമീപിച്ച വൃദ്ധ ദമ്പതികൾക്ക് തിരിച്ചടി. താരത്തിനെതിരെ കതിരേശന്‍-മീനാക്ഷി ദമ്പതികൾ സമർപ്പിച്ച കേസ് മദ്രാസ് ഹൈക്കോടതി തള്ളി.

സ്‌കൂളിൽ പഠിക്കുമ്പോൾ സിനിമാ മോഹവുമായി നാടുവിട്ട തങ്ങളുടെ മകന്‍ കലൈസെല്‍വനാണ് ധനുഷെന്നായിരുന്നു വൃദ്ധ ദമ്പതികളുടെ വാദം. മാസംതോറും തങ്ങള്‍ക്ക് 65,000 രൂപ ചിലവിന് നല്‍കണമെന്നും ഇവർ കോടതിയിൽ ആവശ്യപ്പെട്ടു. തെളിവായി ധനുഷിന്റെ ശരീരത്തിലെ രണ്ടു അടയാളങ്ങളും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കോടതിയുടെ പരിശോധനയില്‍ അടയാളങ്ങള്‍ കണ്ടെത്താനായില്ല. ധനുഷ് ലേസര്‍ ചികിത്സയിലൂടെ അവ മായ്ച്ചു കളഞ്ഞെന്നായിരുന്നു ആരോപണം. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇത് നിരസിച്ചു.

ധനുഷ് തങ്ങളുടെ മകനാണെന്ന് തെളിയിക്കാന്‍ ഡി എന്‍ എ പരിശോധന നടത്താന്‍ തയ്യാറാണെന്നും ദമ്പതികള്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് തന്റെ സ്വകാര്യതയെ ചോദ്യം ചെയ്യലാണെന്നും അതിന് തയ്യാറല്ലെന്നും ധനുഷ് വാദിച്ചു. തുടര്‍ന്നാണ് കേസ് തള്ളിയെന്ന് മദ്രാസ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.


നേരത്തെ ഇവരുടെ മകനല്ലെന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ താരം കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ആ രേഖകളെല്ലാം വ്യാജമാണെന്നും യഥാർത്ഥ രേഖകൾ തങ്ങളുടെ പക്കലുള്ളതാണെന്നും ദമ്പതികൾ വാദിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: The Madras High Court today allowed the plea of Tamil actor Dhanush for quashing an elderly couple’s lawsuit claiming that he was their runaway son and seeking maintenance

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date